Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡിജിറ്റല്‍ ലോകം...

ഡിജിറ്റല്‍ ലോകം വിരല്‍ത്തുമ്പിലെത്തിച്ച് ‘ലുലു ലെറ്റ്സ് കണക്​റ്റ്​’ ഓഫറുകള്‍ക്ക് തുടക്കം

text_fields
bookmark_border
ഡിജിറ്റല്‍ ലോകം വിരല്‍ത്തുമ്പിലെത്തിച്ച് ‘ലുലു ലെറ്റ്സ് കണക്​റ്റ്​’ ഓഫറുകള്‍ക്ക് തുടക്കം
cancel
camera_alt

ലുലു ലെറ്റ്സ് കണക്​റ്റ്​ ഡിജിറ്റല്‍ ഫെസ്​റ്റിൽ നിന്ന്

റിയാദ്: ഡിജിറ്റല്‍ ലോകത്തെ ട്രെന്‍ഡുകള്‍ പരിചയപ്പെടുത്താനും അത്യാധുനിക ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ ഉപഭോക്താക്കളുടെ കൈകളില്‍ എത്തിക്കാനും ‘ലുലു ലെറ്റ്സ് കണക്​റ്റ്​’ ഓഫറുകള്‍ക്ക് തുടക്കം. ജൂണ്‍ 25 മുതല്‍ ജൂലൈ അഞ്ച്​ വരെ നടക്കുന്ന ലെറ്റ്സ് കണക്​റ്റ്​ ഡിജിറ്റല്‍ ഫെസ്​റ്റി​ന്‍റെ ഭാഗമായി സ്മാർട്ട്​ ഫോണുകള്‍, ആക്സസറീസ് അടക്കം എല്ലാ അംഗീകൃത ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കുറവും അത്യാകര്‍ഷകമായ ഓഫറുകളുമുണ്ടായിരിക്കും.

ലെറ്റ്സ് കണക്​റ്റ്​ ഡിജിറ്റല്‍ ഫെസ്​റ്റില്‍ പ്രീമിയം ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ പ്രത്യേക ഫ്ലാഷ് സെയിലുകളിലൂടെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ് വിലക്ക് സ്വന്തമാക്കാം. ലുലു ഷോപ്പിങ്​ ആപ്പ് മുഖേനയും ഓഫറുകള്‍ നേടാം. നാട്ടിലേക്ക് മടങ്ങുന്നവർക്ക് സമ്മാനങ്ങൾ വാങ്ങുന്നതിനും അനുയോജ്യമായ സമയമാണിതെന്ന്​ ലുലു അധികൃതർ പറഞ്ഞു.

അവിശ്വസനീയമായ ഡിസ്കൗണ്ടുകളാണ് സ്മാര്‍ട്ട് ഫോണുകള്‍ക്കും ടാബ്​ലറ്റുകള്‍ക്കും വാച്ചുകള്‍ക്കും ലെറ്റ്സ് കണക്​റ്റിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ഫോണുകൾ, കാമറകൾ, ആക്സസറികൾ എന്നിവ പുതുക്കാന്‍ കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് മുന്നിലേക്ക് ‘ലെറ്റ്‌സ് കണക്​റ്റ്​’ ഡിജിറ്റൽ ഗുഡ്‌സ് ഫെസ്​റ്റിവല്‍ അനുയോജ്യമായ സമയത്താണ് എത്തിയിരിക്കുന്നതെന്ന് സൗദിയിലെ ലുലു ഹൈപ്പർമാർക്കറ്റ്​ ഡയറക്ടർ ഷെഹീം മുഹമ്മദ് പറഞ്ഞു.

ഉപഭോക്താക്കളുടെ ഡിജിറ്റല്‍ ഷോപ്പിങ്​ അനുഭവം മികച്ചതാക്കാന്‍ ഉയര്‍ന്ന ഗുണനിലവാരമുള്ള ഉത്പന്നങ്ങളും അതുല്യമായ ഡീലുകളുമാണ് ലെറ്റ്സ് കണക്​റ്റ്​ ഒരുക്കിയിരിക്കുന്നത്. അതിവേഗത്തില്‍ സഞ്ചരിക്കുന്ന ലോകത്തിന്, സൗകര്യത്തിനും കാര്യക്ഷമതക്കും ഏറ്റവും പുതിയ സാങ്കേതിക വിദ്യ കൂടിയേ തീരൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ലെറ്റ്സ് കണക്​റ്റ്​ ഫെസ്​റ്റിലെ ഷോപ്പിങ്​ അനുഭവം കൂടുതല്‍ സുഗമമാക്കാന്‍ ഉപഭോക്താക്കള്‍ക്കായി ഫ്ലക്സിബിള്‍ പെയ്മെൻറ്​ ഓപ്ഷനുകളും ലുലു സജ്ജമാക്കിയിട്ടുണ്ട്. ടാബി, തമാറ, ക്വാറ, ഫ്ലക്സി തുടങ്ങിയവയുമായി ചേര്‍ന്നുള്ള ‘ബയ് നൗ പേ ലേറ്റര്‍’ സ്കീമാണ് ഇതിലൊന്ന്. 1,000 റിയാലിനോ അതില്‍ കൂടുതലോ ഷോപ്പിങ്​ നടത്തുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡുപയോഗിച്ച് പലിശരഹിതമായി ആറ്​ മാസത്തെ ലളിതമായ ഇൻസ്​റ്റാൾമെൻറുകളിൽ പ്രോസസ്സിങ്​ ഫീസ് ഇല്ലാതെ പണമടക്കാവുന്നതാണ് മറ്റൊരു സ്കീം.

റിയാദ് ബാങ്ക്, എ.എൻ.ബി, എസ്.എൻ.ബി, ഫ്ലെക്സി, എമിറേറ്റ്സ്, എൻ.ബി.ഡി, എസ്.എ.ബി, ബാങ്ക് ഓഫ് അൽ ജസീറ, അൽ റാജിഹി തുടങ്ങിയ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് ഈ സ്കീം ഉപയോഗപ്പെടുത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsSaudi ArabiaDigital Fest
News Summary - lulu lets connect digital fest in Saudi Arabia
Next Story