'ഓണം ഇവിടെയാണ്'; പ്രവാസികളുടെ ഓണാഘോഷത്തിന് ആവേശം പകർന്ന് ലുലുവിൽ പ്രത്യേകം ഓഫറുകള്‍
text_fields'ഓണം ഇവിടെയാണ്' കാമ്പയിനിന്റെ ഭാഗമായി സൗദിയിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയ ഓണച്ചന്തയുടെ പ്രവേശനകവാടം
റിയാദ്: സൗദിയില്‍ ഓണവിപണിയുടെ പവര്‍ഹൗസ് തുറന്ന് ലുലുവിന്‍റെ മാസ് എന്‍ട്രി. സൗദിയിലുടനീളമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിൽ ഓണാഘോഷത്തിന് ആവേശം പകർന്ന് പ്രത്യേകം ഓഫറുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഓണം കളറാകും മുന്നേ സൗദിയില്‍ ഓണം ഷോപ്പിംങ് ആഘോഷത്തിന്‍റെ വെടിക്കെട്ടിന് തിരികൊളുത്തിയിരിക്കുകയാണ് ലുലു. 'ഓണം ഇവിടെയാണ്' എന്ന കാമ്പയിനുമായാണ് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഓണം ഷോപ്പിംങ് ആഘോഷത്തിന് തുടക്കമായത്.
ഓണസദ്യയായാലും, പായസമായാലും, ആഘോഷമായാലും പ്രവാസികള്‍ക്ക് ഏത് ഓണം ഷോപ്പിംങ്ങിനും ഒരു കുടക്കീഴില്‍ വിപുലമായ സൗകര്യങ്ങളാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളിൽ ഒരുക്കിയിട്ടുള്ളത്. കടല്‍ കടന്നെത്തുന്ന തനി നാടന്‍ ജൈവപച്ചക്കറികളുടെ കലവറയാണ് ലുലുവിന്‍റെ ഓണച്ചന്തകളിലെ പ്രധാന ആകര്‍ഷണം. ഫ്രഷ് പച്ചക്കറി, പഴങ്ങള്‍ അടക്കം കേരളത്തിന്‍റെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളുടെ ശേഖരവും പ്രവാസികളുടെ ഓണാഘോഷ തയ്യാറെടുപ്പുകള്‍ക്ക് ആവേശം പകരും. ഓണവിപണിയിലെ ഏറ്റവും ലാഭകരമായ വിലനിലവാരം നല്‍കുന്നു എന്നതും ലുലു ഓണച്ചന്തകള്‍ക്ക് സൗദിയില്‍ പ്രിയം കൂട്ടുന്നു.
ഇതിനെല്ലാം പുറമെയാണ് ലുലുവിന്‍റെ ഓണരുചിക്കാഴ്ചകള്‍. നാട്ടിലേയും വീട്ടിലേയും ഗൃഹാതുരമായ ഓണസദ്യ കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് ലുലുവിന്‍റെ ട്രെന്‍ഡിംങ് നാടന്‍ ഓണസദ്യ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരുക്കുന്നുണ്ട്. 25 ലധികം വിഭവങ്ങളാണ് ലുലു ഓണസദ്യയുടെ മെനുവിലുള്ളത്. ഓണസദ്യ പ്രീബുക്കിംങ് ആരംഭിച്ചതിന് പിന്നാലെ സദ്യക്കായി വന്‍ ഡിമാന്‍ഡാണ് ഉള്ളത്. ലുലു സ്റ്റോറുകളില്‍ നേരിട്ടെത്തിയും ഓണ്‍ലൈനായും ഓണസദ്യ ബുക്ക് ചെയ്യാം.
കൊതിയൂറുന്ന പായസക്കാഴ്ചകളും ലുലുവിന്‍റെ ഓണരുചികളില്‍ ഹിറ്റാണ്. 30 ല്‍പരം വൈവിധ്യങ്ങള്‍ അണിനിരത്തിയുള്ള പായസമേളയാണ് പായസപ്രേമികള്‍ക്കായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഒരുക്കിയിരിക്കുന്നത്. ഹെല്‍ത്തിച്ചോയ്സ് സ്പെഷ്യല്‍ പായസങ്ങളും മേളയിലുണ്ട്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയുള്ള ലുലുവിന്‍റെ ഓണവിപണിക്കാഴ്ചകള്‍ ഇത്തവണയും കൂടുതല്‍ വിപുലമാണ്. സൗദി പ്രവാസികളുടെ ഓണം ഒരിക്കല്‍ കൂടി പൊന്നോണമാക്കുകയാണ് ലുലു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.