Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയില്‍ മെഗാ ഓഫര്‍...

സൗദിയില്‍ മെഗാ ഓഫര്‍ ഷോപ്പിങ്ങുമായി ലുലു ഓൺ സെയിൽ; എല്ലാ കാറ്റഗറികളിലും 50 ശതമാനം വിലക്കുറവ്

text_fields
bookmark_border
Lulu Saudi
cancel
camera_alt

ലുലു ഹൈപ്പർ മാർക്കറ്റ്

റിയാദ്: ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓഫര്‍ ഉത്സവത്തിന് തുടക്കമിട്ട് ലുലു ഓണ്‍ സെയില്‍ സൗദിയില്‍ മടങ്ങിയെത്തുന്നു. ആഗസ്റ്റ് 27 മുതല്‍ 30 വരെ നാല് ദിവസം നീളുന്ന മെഗാ ഓഫര്‍ ഷോപ്പിങ്ങിന്‍റെ ഭാഗമായി സൗദിയിലുടനീളമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ വിവിധ കാറ്റഗറികളിലായി ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വിലക്കുറവുണ്ടായിരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

ലുലു ഓണ്‍ സെയിലിന്‍റെ ഭാഗമായി ഗ്രോസറി, ബേക്കറി, വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍, ഫാഷന്‍, ഇലക്ട്രോണിക്സ്, ഡിജിറ്റര്‍ ഗാഡ്ജറ്റ്സ് അടക്കം എല്ലാ കാറ്റഗറികളിലും ഉത്പന്നങ്ങള്‍ക്ക് ഫ്ലാറ്റ് ഫിഫ്റ്റി ഓഫറുകള്‍ ലഭിക്കും. ആഗോള ഫാഷന്‍ ബ്രാന്‍ഡുകളും ഫാഷന്‍ ട്രെന്‍ഡുകളിലെ പുതുമകളും പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, മൊബൈല്‍, ലാപ്ടോപ് അടക്കം ഗാഡ്ജറ്റ് അപ്ഗ്രേഡിന് തയ്യാറെടുക്കുന്ന ടെക് പ്രേമികള്‍ക്കും, ദൈനിംദിന ആവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്ന കുടുംബങ്ങള്‍ക്കും ഒരുപോലെ അവിശ്വസനീയ ഡീലുകളാണ് ഈ നാല് ദിവസം ലുലു ഓണ്‍ സെയിലില്‍ അവതരിപ്പിക്കുന്നത്.

മുൻ വർഷം ഉപഭോക്താക്കൾ ഇരു കയ്യും നീട്ടി സ്വീകരിച്ച് വൻ വിജയമാക്കിയ 'ലുലു ഓൺ സെയിൽ' ഇത്തവണ കൂടുതൽ വിപുലമാക്കിയാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ സൗദി ഡയറക്ടർ മുഹമ്മദ് ഹാരിസ് പറഞ്ഞു. ഉപഭോക്താക്കൾക്കായി കൂടുതൽ വ്യത്യസ്ത കാറ്റഗറികളിലും ഉത്പന്നങ്ങളിലും ഫ്ലാറ്റ് ഫിഫ്റ്റി ഓഫറുകൾ ഒരുക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉപഭോക്താക്കളുടെ ''ലുലു ഓൺ സെയിൽ' ഷോപ്പിങ് അനുഭവം കൂടുതൽ സൗകര്യപ്രദമാക്കുന്നതിന് ടാബി, തമാര, ഫ്ലെക്സി, ക്വാറ പോലെയുള്ള തവണകളായി അടക്കാനുള്ള ലളിതമായ പേയ്മെന്റ് സൗകര്യങ്ങളും നൽകുന്നുണ്ട്. പുറമെ പ്രത്യേക ബാങ്ക് കാർഡ്, ക്രെഡിറ്റ് കാർഡ് ഓഫറുകളും ഉണ്ടായിരിക്കും. റിയാദ് ബാങ്ക്, എ.എൻ.ബി, എസ്.എൻ.ബി, എമിറേറ്റ്സ് എൻ.ബി.ഡി, സാബ്, ബാങ്ക് അൽജസീറ, അൽറാജ്ഹി ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡുള്ള ഉപഭോക്താക്കൾക്ക് പൂജ്യം ശതമാനം ഇൻസ്റ്റാൾമെന്റ് പ്ലാനും ലഭ്യമാണ്.

ഈ സേവനങ്ങളിലൂടെ 'ലുലു ഓൺ സെയിൽ' ഓഫറുകൾക്ക് പുറമെ അധിക ഡിസ്കൗണ്ടുകളും ഉപഭോക്താക്കൾക്ക് നേടാം. ഒരേ സമയം ഉത്പന്നങ്ങള്‍ക്ക് ഗുണമേന്മയും, വൈവിധ്യവും, ലാഭവും വാഗ്ദാനം ചെയ്യുന്ന ഈ ഓഫര്‍ മാമാങ്കം ഉപഭോക്താക്കളുടെ ഷോപ്പിങ് അനുഭവത്തെ അതുല്യവും അസാധാരണവുമാക്കുമെന്ന് മാനേജ്‌മെന്റ് പ്രതീക്ഷിക്കുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shoppingMA Yusuff Alilulu hyper marketSaudi Arabia
News Summary - Lulu on sale with mega shopping offers in Saudi Arabia
Next Story