Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകാണാതായ കരിപ്പൂര്‍...

കാണാതായ കരിപ്പൂര്‍ സ്വദേശിയുടെ മൃതദേഹം മദീന എയര്‍പോര്‍ട്ടിലെ ബാത്ത് റൂമില്‍ 

text_fields
bookmark_border
കാണാതായ കരിപ്പൂര്‍ സ്വദേശിയുടെ മൃതദേഹം മദീന എയര്‍പോര്‍ട്ടിലെ ബാത്ത് റൂമില്‍ 
cancel

മദീന:  മലപ്പുറം കരിപ്പൂര്‍ സ്വദേശി അബ്​ദുൽ റഷീദി​​​​െൻറ(30) മൃതദേഹം മദീന എയര്‍പോര്‍ട്ടിലെ അടച്ചിട്ട ബാത്ത് റൂമില്‍  കണ്ടെത്തി. കാര്‍ഗോ സെക്​ഷൻ ജീവനക്കാരനായിരുന്നു. യുവാവിനെ കഴിഞ്ഞ 30-ാം തീയതി മുതല്‍ കാണ്‍മാനില്ലെന്ന്  സുഹൃത്തുക്കള്‍ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. 

കഴിഞ്ഞ ദിവസം എയര്‍പോര്‍ട്ടിലെ ഹജ്ജ് ടെര്‍മിനലി​​​​െൻറ അകത്തെ അടച്ചിട്ടിരുന്ന ബാത്ത് റൂമില്‍ നിന്ന്​  ദുർഗന്ധം ഉണ്ടായതി​​​​െൻറ  അടിസ്ഥാനത്തില്‍ ബാത്ത്റൂം ക്ലീനിംഗ് തൊഴിലാളി അധികൃതരെ വിവരം അറിയിച്ചു. തുടര്‍ന്ന് നടന്ന പരിശോധനയില്‍  മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കെ. പി ജസീലയാണ് ഭാര്യ.  താഴത്തെ പള്ളിയാലി മുഹമ്മദ് കുട്ടി - ആയമ്മാ മണക്കടവന്‍ ദമ്പതികളുടെ മകനാണ്. നടപടിക്രമങ്ങള്‍ക്ക് ശേഷം മൃതദേഹം മദീനയില്‍ ഖബറടക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalimalayalam newsmadinah airport
News Summary - malayali found dead in madinah airport gulf news, malayalam news
Next Story