Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി കിഴക്കൻ...

സൗദി കിഴക്കൻ പ്രവിശ്യയിൽ വാഹനാപകടം; മലയാളി പെൺകുട്ടി മരിച്ചു

text_fields
bookmark_border
സൗദി കിഴക്കൻ പ്രവിശ്യയിൽ വാഹനാപകടം; മലയാളി പെൺകുട്ടി മരിച്ചു
cancel

റിയാദ്​: മലയാളി കുടുംബം വാഹനാപകടത്തിൽപെട്ട്​ പെൺകുട്ടി മരിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്​സ വഴി​ റിയാദിലേക്കുള്ള റൂട്ടിൽ ചൊവ്വാഴ്​ച പുലർച്ചെയുണ്ടായ അപകടത്തിൽ തൃശൂർ നാട്ടിക സ്വദേശി കല്ലിപറമ്പിൽ സിദ്ദീഖ് ഹസൈനാറിന്റെ ഇരട്ടക്കുട്ടികളിലൊരാളായ ഫർഹാന ഷെറിൻ(18) ആണ്​ മരിച്ചത്​.

സിദ്ദീഖും ഭാര്യയും മറ്റ് രണ്ട് കുട്ടികളും പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഫർഹാന ഷെറിൻ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരതരമെന്നാണ്​ വിവരം.

റിയാദിൽ ജോലി ചെയ്യുന്ന സിദ്ദീഖ്​ സന്ദർശന വിസയിലെത്തിയ കുടുംബത്തി​ന്റെ വിസ പുതുക്കാനായി ബഹ്​റൈനിൽ പോയി മടങ്ങു​മ്പോഴാണ്​ അപകടം. ദമ്മാം-റിയാദ്​ ഹൈവേയിൽ ഖുറൈസ്​ പട്ടണത്തിന്​ സമീപം ഹുറൈറ എന്ന സ്ഥലത്ത്​ വെച്ച്​ ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathMalayali DeadGulf ObituarySaudi Arabia
News Summary - Malayali girl dies in car accident in Saudi
Next Story