Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ നിരോധിത മരുന്ന് കൈവശം വെച്ചതിന് പിടിയിലായ മലയാളി നഴ്സ് മോചിതയായി

text_fields
bookmark_border
സൗദിയിൽ നിരോധിത മരുന്ന് കൈവശം വെച്ചതിന് പിടിയിലായ മലയാളി നഴ്സ് മോചിതയായി
cancel

​ജിദ്ദ: അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത വയനാട് സ്വദേശിനിയായ നഴ്സ് ഫിലോമിന (32) മോചിതയായി. രാജ്യത്ത് നിയന്ത്രണമുള്ള മരുന്ന് കൈവശമുണ്ടായതിനെ തുടർന്ന് പോലീസ് ജിദ്ദ വിമാനത്താവളത്തിൽ ഇവരെ കസ്റ്റഡിയിലെടുക്കുകയും ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിനു കൈമാറുകയും ചെയ്തിരുന്നു. എന്നാൽ വിശദമായ അന്വേഷണത്തിനൊടുവിൽ ഇവർ നിരപരാധിയാണെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് ഇപ്പോൾ മോചിതയായിരിക്കുന്നത്.

​വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീലഗിരി ജില്ല അതിർത്തിയിലെ അയ്യങ്കൊല്ലി ആനന്ദ് നിവാസ് രവി-ശെൽവി ദമ്പതികളുടെ മകളായ ഫിലോമിന, കഴിഞ്ഞ മൂന്ന് വർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തുവരികയാണ്. വാർഷികാവധി കഴിഞ്ഞ് ഈ മാസം പത്തിന് ബംഗളൂരുവിൽ നിന്നുള്ള വിമാനത്തിലാണ് അവർ ജിദ്ദ വഴി റിയാദിലേക്ക് യാത്ര തിരിച്ചത്.

ജിദ്ദയിൽ വിമാനമിറങ്ങി പിതാവ് രവിക്കും ഭർത്താവ് ജോണിനും അയച്ച ശബ്ദസന്ദേശത്തിൽ, വിമാനത്താവളത്തിൽ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയതായും ഫോൺ ആവശ്യപ്പെട്ടതായും അറിയിച്ചിരുന്നു. ഇതിനുശേഷം ഫിലോമിനയെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരുന്നതിനെത്തുടർന്ന് കുടുംബം വലിയ ആശങ്കയിലാവുകയും തിരോധാനത്തിൽ പരാതിപ്പെടുകയും ചെയ്യുകയായിരുന്നു.

​റിയാദിലെ ആശുപത്രി അധികൃതരുമായും സഹപ്രവർത്തകരുമായും ബന്ധപ്പെട്ടെങ്കിലും അവർ അവിടെ എത്തിയിട്ടില്ലെന്ന് വ്യക്തമായതോടെ കുടുംബം നിയമസഹായം തേടി. തുടർന്ന് റിയാദ് ഇന്ത്യൻ എംബസിയുടെയും ജിദ്ദ കോൺസുലേറ്റിന്റെയും സാമൂഹ്യ പ്രവർത്തകരുടെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഫിലോമിന ജിദ്ദ പോലീസിന്റെ കസ്റ്റഡിയിലാണെന്ന വിവരം പുറത്തുവന്നത്. പരിശോധനയിൽ കസ്റ്റഡിയിലായ ഇവർക്കെതിരെയുള്ള സംശയങ്ങൾ ദുരീകരിക്കപ്പെടുകയും നിരപരാധിയാണെന്ന് ബോധ്യപ്പെടുകയും ചെയ്തതോടെയാണ് അധികൃതർ ഫിലോമിനയെ മോചിപ്പിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayali nurse held in Jeddah over medicine possession released
Next Story