Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാനില്ലെന്ന് പരാതി

text_fields
bookmark_border
മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാനില്ലെന്ന് പരാതി
cancel
camera_altകാണാതായ ഫിലോമിന

ജിദ്ദ: റിയാദിൽ നഴ്‌സ് ആയി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായതായി കുടുംബത്തിന്റെ പരാതി. വയനാട് സുൽത്താൻ ബത്തേരിക്കടുത്ത് നീലഗരി ജില്ല പരിധിയിലെ അയ്യന്‍കൊല്ലി ആനന്ദ് നിവാസ് രവി-ശെല്‍വി ദമ്പതികളുടെ മകള്‍ ഫിലോമിന(32)യെയാണ് റിയാദിലേക്കുള്ള യാത്രാമധ്യേ കാണാതായത്.

മൂന്ന് വര്‍ഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയില്‍ നഴ്‌സായ ഫിലോമിന, വാര്‍ഷികാവധി കഴിഞ്ഞ് ഈ മാസം പത്തിനാണ് ബംഗളൂരുവില്‍ നിന്നുള്ള വിമാനത്തിൽ ജിദ്ദയിലേക്ക് യാത്രതിരിച്ചത്. ജിദ്ദയില്‍ നിന്നും കണക്ഷൻ ഫ്‌ളൈറ്റ് വഴിയാണ് റിയാദിലേക്ക് എത്തേണ്ടിയിരുന്നത്. ജിദ്ദയിൽ വിമാനമിറങ്ങി രാത്രി എട്ടരയോടെ ഇവർ പിതാവ് രവിക്കും ഭര്‍ത്താവ് ജോണിനും അയച്ച ശബ്ദസന്ദേശത്തില്‍ ജിദ്ദ വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞു വെച്ചിരിക്കുകയാണെന്നും ലഗേജ് കൊണ്ടുപോയതായും ഫോണ്‍ ആവശ്യപ്പെട്ടതായും അറിയിച്ചിരുന്നു. ഇതിനു ശേഷം ഫിലോമിനയെക്കുറിച്ച് വിവരങ്ങളൊന്നും ഇല്ലെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

റിയാദിലെ ആശുപത്രി അധികൃതരുമായും സഹ പ്രവര്‍ത്തകരുമായും ബന്ധപ്പെട്ടെങ്കിലും അവിടെ ഫിലോമിന എത്തിയിട്ടില്ലെന്നാണ് അവർ അറിയിച്ചത്. ഫിലോമിനയുടെ തീരോധാനത്തിൽ കുടുംബം ഏറെ ആശങ്കയിലാണ്. ജിദ്ദ വിമാനത്താവളത്തിൽ വെച്ചുണ്ടായ സംഭവങ്ങളെ കുറിച്ച് വ്യക്തത ലഭിച്ചാൽ ഫിലോമിനയെ കണ്ടെത്താനാവുമെന്നാണ് കുടുംബം കരുതുന്നത്.

ഇവരുടെ തിരോധാന വിഷയം റിയാദ് ഇന്ത്യൻ എംബസിയുടെയും ജിദ്ദ കോൺസുലേറ്റിന്റെയും സാമൂഹ്യ പ്രവർത്തകരുടെയും ശ്രദ്ധയിലുണ്ട്. നിയമ പരമായ പ്രശ്നങ്ങളടക്കം തിരോധാനവുമായി ബന്ധപ്പെട്ട് വിവിധ സാധ്യതകൾ തേടാനാണ് സാമൂഹ്യ പ്രവർത്തകരുടെ ശ്രമം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Malayali nurse missing at Jeddah airport
Next Story