മലയാളി സാമൂഹിക പ്രവർത്തകൻ ദമ്മാമിൽ ന്യൂമോണിയ ബാധിച്ച് മരിച്ചു
text_fieldsദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ മലയാളി സാമൂഹിക പ്രവർത്തകൻ ന്യൂമോണിയ ബാധിച്ച് മരിച്ചു. കെ.എം.സി.സി പ്രവർത്തന രംഗത്ത് സജീവമായ മലപ്പുറം മഞ്ചേരി കാരക്കുന്ന് സ്വദേശി അബ്ദുല്ലത്വീഫ് പൂളഞ്ചേരി (41) ആണ് മരിച്ചത്. ന്യൂമോണിയ ബാധിതനായി കുറച്ച് ദിവസങ്ങളായി ദമ്മാം സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
12 വർഷത്തോളമായി പ്രവാസിയായ ഇദ്ദേഹം കെ.എം.സി.സി മഞ്ചേരി മണ്ഡലം ജനറൽ സെക്രട്ടറി, ദല്ല യൂനിറ്റ് ഭാരവാഹി, മലപ്പുറം ജില്ല കെ.എം.സി.സി ഹെൽപ്പ് ഡെസ്ക് കോഓഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ലോക്ഡൗൺ കാലത്ത് മലപ്പുറം ജില്ല കെ.എം.സി.സിയുടെ ഹെൽപ് ഡസ്കിൽ പ്രവർത്തിച്ചിരുന്ന ലത്തീഫ് ഒട്ടേറെ പ്രവാസികൾക്ക് ഭക്ഷണക്കിറ്റുകളും മരുന്നുകളുമൊക്കെ എത്തിക്കുന്നതിൽ സജീവമായിരുന്നു.
ജില്ല കമ്മിറ്റി നടത്തിയ സീതിഹാജി ഫുട്ബാൾ ടൂർണമെൻറിൽ ഏറ്റവും മികച്ച വളൻറിയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ദമ്മാം സെൻട്രൽ കമ്മിറ്റിയുടെ ഹജ്ജ് വളൻറിയർ ടീമംഗവുമായിരുന്നു. ലത്വീഫിെൻറ ആകസ്മിക വിയോഗത്തിൽ കിഴക്കൻ പ്രവിശ്യ കെ.എം.സി.സി അനുശോചനമറിയിച്ചു.
പിതാവ്: അബ്ദുല്ലക്കുട്ടി പൂവഞ്ചേരി. മാതാവ്: ഹലീമ. ഭാര്യ: ഷഹനാസ്. മക്കൾ: ഇർഷാദ്, റിൻഷാദ്. സഹോദരങ്ങൾ: മുജീബ്, ബുഷ്റാബി, റിഫാഅത്ത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.