‘പാടൂ, നാടറിയട്ടെ’; എം.ജി. ശ്രീകുമാർ പാട്ടുമത്സരത്തിന് തുടക്കമായി
text_fieldsദമ്മാം: സൗദിയിലെ സംഗീതപ്രേമികൾക്ക് ഇതാ ഒരു സുവർണാവസരം. ഡിസംബർ 26ന് ദമ്മാമിൽ ഗൾഫ് മാധ്യമവും മീ ഫ്രണ്ടും സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ സംഗീത സന്ധ്യയുടെ ഭാഗമായി സൗദിയിലെ പ്രവാസികൾക്ക് പാട്ടുപാടാനും സമ്മാനങ്ങൾ നേടാനും അവസരം ഒരുങ്ങുന്നു. പ്രവാസികളുടെ ആലാപനത്തിലെ കഴിവ് തെളിയിക്കാനും പുതുമുഖങ്ങളെ കണ്ടെത്താനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. ‘പാടൂ... നാടറിയട്ടെ’ എന്ന പേരിൽ എം.ജി. ശ്രീകുമാർ പാട്ടുമത്സരത്തിന്റെ പ്രഖ്യാപനം പ്രമുഖരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ‘ഹാർമോണിയസ് കേരള’യുടെ പ്രഖ്യാപന ചടങ്ങിൽ നടന്നു.
എം.ജി. ശ്രീകുമാർ ആലപിച്ച ഗാനങ്ങളിൽനിന്ന് ഇഷ്ടപ്പെട്ട നാല് വരി പാടി, പേരും വയസ്സും സഹിതം വിഡിയോ അയച്ചാൽ മത്സരത്തിൽ പങ്കെടുക്കാം. വിജയികൾക്ക് സമ്മാനങ്ങൾ കൂടാതെ എം.ജി. ശ്രീകുമാറിനൊപ്പം വേദി പങ്കിടാനുള്ള അവസരവും ലഭിക്കും. മത്സരത്തിൽ കരോക്കെയോ പശ്ചാത്തല സംഗീതമോ അനുവദനീയമല്ല. വെറും വോക്കൽ ആയിരിക്കണം ഗാനാലാപനം. വിഡിയോ ദൈർഘ്യം ഒരു മിനിറ്റിൽ കവിയരുത്.
16 വയസ്സ് വരെയുള്ളവരെ ജൂനിയർ വിഭാഗത്തിലും 16 ന് മുകളിൽ സീനിയർ വിഭാഗത്തിലുമാണ് ഉൾപ്പെടുക. വയസ്സ് കണക്കാക്കുന്നത് 2025 നവംബർ 29 എന്ന തീയതിയെ അടിസ്ഥാനപ്പെടുത്തിയാണ്. എൻട്രികൾ അയക്കാനുള്ള അവസാന തീയതി ഡിസംബർ എട്ടാണ്. പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഇപ്പോൾ തന്നെ നിങ്ങളുടെ പാട്ടുകൾ വിഡിയോ റെക്കോഡ് ചെയ്ത് 0564969415 നമ്പറിലേക്ക് വാട്സ്ആപ് ചെയ്യുക. നാടറിയട്ടെ നിങ്ങളെയും നിങ്ങളുടെ പാട്ടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

