ഇൻഷുറൻസ് പരിരക്ഷയിൽ വ്യക്തിഗത തൊഴിലാളികളെ ഉൾപ്പെടുത്താൻ നീക്കം
text_fieldsഅൽഖോബാർ: രാജ്യത്തെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഇതുവരെ ഉൾപ്പെടാത്ത വ്യക്തിഗത തൊഴിലാളികൾക്കായി ആനുകൂല്യങ്ങളുടെ പാക്കേജ് അവതരിപ്പിക്കുന്നതിനുള്ള പഠനം നടത്താൻ സൗദി ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ ഒരു കൺസൾട്ടിങ് സ്ഥാപനവുമായി കരാർ സ്ഥാപിക്കുന്നു. ഒരു തൊഴിലുടമക്കു കീഴിൽ നാലു പേരിൽ കൂടുതലായി രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഗൃഹതൊഴിലാളികൾക്കും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച് പഠനം പരിശോധിക്കും.
പഠനത്തിൽ നടപ്പാക്കലിന്റെ ഫലങ്ങൾ സംബന്ധിച്ച റിപ്പോർട്ട് തയാറാക്കുന്നതും, മൂന്നു പേരോ അതിലധികമോ, രണ്ടു പേരോ അതിലധികമോ വരുന്ന ഗൃഹതൊഴിലാളികളുടെ വിഭാഗങ്ങളെയും ക്രമേണ നിർബന്ധിത ഇൻഷുറൻസ് പരിധിയിൽ ഉൾപ്പെടുത്തുന്നത് എത്രത്തോളം യുക്തിസഹമാണെന്ന് സംബന്ധിച്ച സാങ്കേതിക അഭിപ്രായങ്ങളും ഉൾപ്പെടും. കൂടാതെ ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ അംഗീകരിച്ച ഏകീകൃതാരോഗ്യ ഇൻഷുറൻസ് നയത്തിന് അനുസൃതമായി ഇൻഷുറൻസ് പരിരക്ഷ പരിധി ഉയർത്തുന്നതിന്റെ അനുയോജ്യതയും പഠനം വിലയിരുത്തും. ഗൃഹതൊഴിലാളികളുടെ ഇൻഷുറൻസ് പോളിസിയിൽ പ്രാഥമികാരോഗ്യ പരിരക്ഷ, പൊതുആരോഗ്യ സേവനങ്ങൾ, അടിയന്തര സേവനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇതിൽ ആശുപത്രി പ്രവേശനച്ചെലവുകൾ, സഹപങ്കില്ലാതെ അടിയന്തര ചികിത്സ, അപരിധിതമായ സന്ദർശനാവകാശത്തോടെ ക്ലിനിക് ചികിത്സ, വാക്സിനേഷനുകൾ, പരിശോധനകൾ എന്നിവയും ഉൾപ്പെടുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.