നവോദയ യുവജനവേദി അപലപിച്ചു
text_fieldsജിദ്ദ: ജമ്മു-കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ ജിദ്ദ നവോദയ യുവജനവേദി കേന്ദ്ര കമ്മിറ്റി ശക്തമായി അപലപിച്ചു. കശ്മീരിലെ വേദന ഓരോ മനുഷ്യന്റെയും വേദനയാണ്. നിഷ്കളങ്കരായ പാവം മനുഷ്യരെ കൊല്ലുകയും മുറിപ്പെടുത്തുകയും ചെയ്യുന്നവർ ഭീരുക്കളാണ്.
ഭീകരപ്രവർത്തനങ്ങൾ നടത്തി സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന ഭീകരസംഘടനകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും തക്കതായ ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിയണം. പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെയും രാജ്യത്തിന്റെയാകെയും വേദനയിൽ പങ്കുചേരുന്നതായും പ്രസ്താവനയിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.