‘നവോദയോത്സവ് 2025’ മെഗാഷോ ഇന്ന്
text_fieldsയാംബു: പ്രമുഖ കാലാകാരന്മാരെ പങ്കെടുപ്പിച്ച് ജിദ്ദ നവോദയ യാംബു ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'നവോദയോത്സവം 2025' എന്ന പേരിൽ മെഗാ ഷോ ഇന്ന് (വ്യാഴാഴ്ച) നടക്കും. വൈകീട്ട് ആറിന് യാംബു-ജിദ്ദ ബീച്ച് റോഡിലെ റാഡിസൺ ബ്ലൂ ഹോട്ടലിനടുത്തുള്ള 'ഖസർ അൽ അമീറാത്തി' ഹാളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സൗദി ജനറൽ എന്റർടൈമെന്റ് അതോറിറ്റിയുടെ അംഗീകാരത്തോടെ നടക്കുന്ന സംഗീത കലാനിശയിൽ സ്വദേശത്തും വിദേശത്തും നിരവധി വേദികളിൽ പ്രകടനങ്ങൾ കാഴ്ചവെച്ച പ്രമുഖ കലാകാരന്മാർ അണിനിരക്കും. പ്രവേശനം സൗജന്യമായ മെഗാഷോ പരിപാടി കാണാൻ യാംബുവിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി സമൂഹത്തിന്റെ വൻ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി നവോദയ യാംബു ഏരിയ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.