നവോദയ ‘ത്രൂ ലെൻസ് 2024’ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
text_fieldsഷാമിൽ ആനിക്കാട്ടിൽ (മികച്ച സംവിധായകൻ), ഷക്കീല കല്ലുപാലൻ (മികച്ച തിരക്കഥാകൃത്ത്),
നിധീഷ് ഹരി (മികച്ച നടൻ), ലിഷ ഷിനോ (മികച്ച നടി), അങ്കിത വിനോദ് (മികച്ച ബാലതാരം)
ജുബൈൽ: നവോദയ സാംസ്കാരികവേദി, കുടുംബവേദി കേന്ദ്ര സാംസ്കാരിക കമ്മിറ്റി സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലായ ‘ത്രൂ ലെൻസ് 2024’ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച പരിപാടിയിൽ ജൂറി അംഗങ്ങളായി പ്രശസ്ത സംവിധായകരായ ജിയോ ബേബി, പ്രജേഷ് സെൻ, ടോം ഇമ്മട്ടി എന്നിവർ പങ്കെടുത്തു. മുഴുവൻ ജി.സി.സി രാജ്യങ്ങളിൽനിന്നുമായി നൂറിൽപരം ആളുകൾ ചടങ്ങിന്റെ ഭാഗമായി.
കുടുംബവേദി കേന്ദ്ര സാംസ്കാരിക കമ്മിറ്റി ചെയർമാൻ അഡ്വ. വിൻസൺ തോമസ് അധ്യക്ഷത വഹിച്ചു. കേന്ദ്ര സാംസ്കാരിക കമ്മിറ്റി ചെയർമാൻ മോഹനൻ വെള്ളിനേഴി, കുടുംബവേദി കേന്ദ്രസമിതി പ്രസിഡന്റ് ഷാനവാസ് എന്നിവർ സംസാരിച്ചു. ജൂറി ചെയർമാൻ ജിയോ ബേബി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
അവാർഡ് ജേതാക്കൾ: ഷാമിൽ ആനിക്കാട്ടിൽ (മികച്ച സംവിധായകൻ, ഷോർട്ട് ഫിലിം: ആൻ), ഷക്കീല കല്ലുപാലൻ (മികച്ച തിരക്കഥാകൃത്ത്, ഷോർട്ട് ഫിലിം: ആൻ), നിധീഷ് ഹരി (മികച്ച നടൻ, ഷോർട്ട് ഫിലിം: അത്തർ), ലിഷ ഷിനോ (മികച്ച നടി, വ്യത്യസ്ത സിനിമകളിലെ പ്രകടനം), അങ്കിത വിനോദ് (മികച്ച ബാലതാരം, ഷോർട്ട് ഫിലിം: ആൻ). മികച്ച മൂന്ന് ഷോർട്ട് ഫിലിമുകൾ: ഒന്നാം സ്ഥാനം: ആന്തരികം (സംവിധാനം: പ്രവീൺ കൃഷ്ണ), രണ്ടാം സ്ഥാനം: ദി ചോയ്സ് (സംവിധാനം: എൻ. സനിൽ കുമാർ), മൂന്നാം സ്ഥാനം: സവാക് (സംവിധാനം: ഗോപൻ എസ് കൊല്ലം).
പുരസ്കാര വിതരണം മെയ് മാസത്തിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടികൾക്ക് കേന്ദ്ര കുടുംബവേദി സെക്രട്ടറി ഷമീം നാണത്ത്, ട്രഷറർ അനു രാജേഷ് എന്നിവർ നേതൃത്വം നൽകി. കുടുംബവേദി കേന്ദ്ര സാംസ്കാരിക കമ്മിറ്റി കൺവീനർ ടോണി.എം.ആന്റണി സ്വാഗതവും കേന്ദ്ര സാംസ്കാരിക കമ്മിറ്റി അംഗം അഡ്വ.സുജാ ജയൻ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.