വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിലമ്പൂർ സ്വദേശി ജിദ്ദയിൽ മരിച്ചു
text_fieldsജിദ്ദ: ഒന്നരമാസം മുൻപുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം നിലമ്പൂർ രാമൻകുത്ത് സ്വദേശി കാക്കപ്പാറ അയ്യൂബ് (54) ആണ് കിങ്ങ് ഫഹദ് ആശുപത്രിയിൽ വെച്ച് വെള്ളിയാഴ്ച്ച രാവിലെ മരണപ്പെട്ടത്. ജിദ്ദയിലെ മുശ്രിഫ അനാകഷിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്.
അപകടത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന അയ്യൂബ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ 30 വർഷമായി ജിദ്ദയിൽ പ്രവാസിയായിരുന്നു അദ്ദേഹം.
പരേതനായ കമ്മുവിന്റെയും ആമിനയുടെയും മകനാണ്. ഭാര്യ: ജസീന. മക്കൾ: ഹാഷിർ, ഹനാൻ, ഹൈഫ.
മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. നിയമനടപടികൾ പൂർത്തിയാക്കുന്നതിനും മറ്റും ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

