ഒ.ഐ.സി.സി റിയാദ് തിരുവനന്തപുരം ജില്ല കമ്മിറ്റി വാർഷികാഘോഷം ഇന്ന്
text_fieldsറിയാദ്: ഒവർസീസ് ഇന്ത്യൻ കൾചറൽ കോൺഗ്രസ് (ഒ.ഐ.സി.സി) റിയാദ് തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ 14 മത് വാർഷികാഘോഷം ഇന്ന് (വെള്ളി) നടക്കും. വൈകീട്ട് അഞ്ചു മണിക്ക് ബത്ഹ ഡി പാലസിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖ കോൺഗ്രസ് നേതാവും കോവളം നിയോജക മണ്ഡലം എം.എൽ.എയുമായ അഡ്വ: എം. വിൻസന്റ് മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
'വാഗണിൽ പൂത്ത വാക പൂവിതൾ, ജാലിയനിലും' എന്ന പ്രമേയത്തിലാണ് വാർഷികാഘോഷം സംഘടിപ്പിക്കുന്നത്. രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രവർത്തകരുടെ സാന്നിധ്യത്തിൽ പൊതു സമ്മേളനവും വിവിധ കലാപരിപാടികളും മെഹന്തി മത്സരവും നടക്കുമെന്ന് സംഘാടക സമിതി അംഗങ്ങളായ ജില്ല പ്രസിഡന്റ് . വിൻസെന്റ് കെ ജോർജ്, ജനറൽ സെക്രട്ടറി എ.എസ് അൻസാർ, പ്രോഗ്രാം കോഓഡിനേറ്റർ സജീർ പൂത്തുറ, പ്രോഗ്രാം കൺവീനർ അൻസാർ വർക്കല എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.