പാലക്കാട് അസോസിയേഷൻ മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു
text_fieldsറിയാദിൽ പാലക്കാട് ജില്ല പ്രവാസി അസോസിയേഷനും ജരീര്‍ കിംസ് ഹെൽത്ത് മെഡിക്കൽ
സെന്ററും ചേർന്ന് നടത്തിയ മെഡിക്കൽ ക്യാമ്പിൽ സംഘാടകർ
റിയാദ്: പാലക്കാട് ജില്ല പ്രവാസി അസോസിയേഷനും ജരീര്‍ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററും സംയുക്തമായി സൗജന്യ മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു.
റിയാദ് മലസിലെ ജരീർ കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പിൽ നിരവധിയാളുകൾ പങ്കെടുത്തു. ഇൻഷൂറൻസ് കാർഡ് ഇല്ലാത്തവർക്കും ഇഖാമ കാലാവധി തീർന്നവർക്കും ഹുറൂബ് കേസിൽ കുടുങ്ങിയവർക്കും ക്യാമ്പ് വലിയ ആശ്വാസമായി. ചെയർമാൻ ഷാഹുൽഹമീദ്, പ്രസിഡന്റ് സുരേഷ് പാലക്കാട്, ട്രഷറർ മസ്താൻ മേലാർക്കോട്, മുജീബ് ചുട്ടിപ്പാറ, റഫീഖ് തോലന്നൂർ, ജാഷിർ പരുത്തിപ്പുള്ളി, സുധീർ കോങ്ങാട്, ഷാജഹാൻ യാക്കര, ധനാൻ ജയൻ മേലാർകോട് എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുത്തു. നിസാം തോണിപ്പാടം, വിനോദ് ചിറ്റിലഞ്ചേരി,മുജീബ് ഒറ്റപ്പാലം, നാസർ കോങ്ങാട് എന്നിവർ ക്യാമ്പിന്റെ ഏകോപനം നിർവഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.