പി.കെ നവാസ് എം.എൽ.എക്ക് കെ.എം.സി.സി താനൂർ മണ്ഡലം കമ്മിറ്റി ജിദ്ദയിൽ സ്വീകരണം നൽകി
text_fieldsജിദ്ദയിലെത്തിയ പി.കെ നവാസ് എം.എൽ.എക്ക് കെ.എം.സി.സി താനൂർ മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണം
ജിദ്ദ: ഹ്രസ്വ സന്ദർശനാർത്ഥം ജിദ്ദയിലെത്തിയ പി.കെ നവാസ് എം.എൽ.എക്ക് കെ.എം.സി.സി ജിദ്ദ താനൂർ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. 'ടോക് വിത്ത് എം എൽ എ' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ താനൂർ മണ്ഡലത്തിൽ നടപ്പാക്കേണ്ട വികസന, വിദ്യാഭ്യാസ, ഗതാഗത, മത്സ്യബന്ധന വിഷയങ്ങളെകുറിച്ചും പ്രവാസി വിഷയങ്ങളെകുറിച്ചും വിവിധ പഞ്ചായത്ത്, മുനിസിപ്പൽ കെ.എം.സി.സി നേതാക്കൾ എം.എൽ.എയുമായി വിശദമായ ചർച്ച നടത്തി.
മണ്ഡലത്തിന്റെ സമഗ്രപുരോഗതിക്കായി ജനപ്രതിനിധി എന്ന നിലയിൽ എല്ലാവിധ പിന്തുണയുമുണ്ടാകുമെന്ന് എം.എൽ.എ ഉറപ്പ് നൽകി. വിവിധ ആവശ്യങ്ങൾ അടങ്ങിയ മാസ്‌റ്റർ പ്ലാനും എം.എൽ.എക്ക് കൈമാറി. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര പരിപാടി ഉദ്ഘാടനം ചെയ്തു. ജിദ്ദ താനൂർ മണ്ഡലം കമ്മിറ്റി പ്രസിഡൻ്റ് അബ്ദുൽ ഫത്താഹ് താനൂർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി മുസ്‌തഫ മുഖ്യപ്രഭാഷണം നടത്തി.
എം.കെ അലവി എം.എൽ.എയെ പൊന്നാട നൽകി ആദരിച്ചു. അനീഷ് താനൂർ, അബ്ദുറഹ്‌മാൻ പൊൻമുണ്ടം, നിയാസ് ചിറക്കൽ, ആരിഫ് ഓലപ്പീടിക, ഫാറൂഖ് താനൂർ എന്നിവർ സംസാരിച്ചു. മർസൂക്ക് താനൂർ ഖിറാഅത്ത് നടത്തി. ആബിദ് മാടമ്പാട്ട് സ്വാഗതവും സലീം താനാളൂർ നന്ദിയും പറഞ്ഞു. മുഹമ്മദ് നിറമരുതൂർ, ഫഹദ്, നൗഷാദ്, നൗഫൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

