കല്യാണി നായരുടെ ‘ആംബിവലൻസ്’ കവിതാ സമാഹാരം ദമ്മാമിൽ പ്രകാശനം ചെയ്തു
text_fieldsകല്യാണി നായർ എഴുതിയ ഇംഗ്ലീഷ് കവിതാ സമാഹാരം ‘ആംബിവലൻസ്’ ഷിബു ചക്രവർത്തി, അഹമ്മദ് പുളിക്കന് നൽകി പ്രകാശനം ചെയ്യുന്നു
ദമ്മാം: ഗായികയും എഴുത്തുകാരിയുമായ കല്യാണി നായരുടെ ഇംഗ്ലീഷ് കവിതാ സമാഹാരം ‘ആംബിവലൻസ്’ സൗദി മലയാളി സമാജം സംഘടിപ്പിച്ച ചടങ്ങിൽ പ്രകാശനം ചെയ്തു. പ്രശസ്ത ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി പുസ്തക പ്രകാശനം നിർവഹിച്ചു. വ്യവസായിയും കെ.പി.സി.സി മുൻ നിർവ്വാഹക സമിതി അംഗവുമായ അഹമ്മദ് പുളിക്കൽ (വല്ല്യാപ്പുക്ക) പുസ്തകം ഏറ്റുവാങ്ങി.
സമാജം പ്രസിഡൻറ് സാജിദ് ആറാട്ടുപുഴ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര നിർമാതാവും എഴുത്തുകാരനുമായ ജോളി ലോനപ്പൻ ഉദ്ഘാടനം ചെയ്തു. അധ്യാപികയും എഴുത്തുകാരിയുമായ മഞ്ജുഷ ലജിത്ത് പുസ്തകപരിചയം നടത്തി. കോഴിക്കോട് ഡെസ്റ്റിനി ബുക്സ് പ്രസിദ്ധീകരിച്ച, കല്യാണി തന്നെ ചിത്രങ്ങൾ വരച്ച ഈ കൃതിയെ സമാജം ദേശീയ പ്രസിഡൻറ് മാലിക് മഖ്ബൂൽ അവതരിപ്പിച്ചു. മുഖ്യാതിഥി ഷിബു ചക്രവർത്തിക്ക് മുരളി ഊട്ടുകളം ആദരഫലകം കൈമാറി. ഗ്രന്ഥകാരി കല്യാണി നായർക്കും ഡെസ്റ്റിനി ബുക്സിനുമുള്ള ആദരഫലകങ്ങൾ ഷിബു ചക്രവർത്തി സമ്മാനിച്ചു. ബിജു കല്ലുമല, ആലിക്കുട്ടി ഒളവട്ടൂർ, രഞ്ജിത്ത് വടകര, ഷാജി മതിലകം, ടി.പി. മുഹമ്മദ്, സോഫിയ ഷാജഹാൻ, അപർണ ശ്രീരാജ്, നജ്മുസമാൻ കുളങ്ങരതൊടി എന്നിവർ ആശംസകൾ നേർന്നു.
നാസ് വക്കം, അബ്ദുൽ ഹമീദ്, നിയാസ് ഇ. കുട്ടി, ഇ.കെ. സലിം, പ്രദീപ് കൊട്ടിയം, മുഹമ്മദ് നജാത്തി, ആൽബിൻ ജോസഫ്, സുനിൽ മുഹമ്മദ്, ഷബ്‌ന നജീബ്, അഡ്വ. ആർ. ഷഹിന, മാത്തുക്കുട്ടി പള്ളിപ്പാട്, സയ്യിദ് ഹമദാനി, ലതിക പ്രസാദ്, രശ്മി രാമചന്ദ്രൻ, സുബൈർ ഉദിനൂർ, റഫീഖ് കൂട്ടിലങ്ങാടി തുടങ്ങിയവർ സംബന്ധിച്ചു.
ഗൗരിനന്ദ, നിഖിൽ മുരളീധരൻ, സിദ്ദിഖ് കായംകുളം, ശ്രീലക്ഷ്മി എന്നിവരുടെ ഗാനാലാപനവും, അൻഹാർ ആസിഫ്, അനുപമ ഷിബു, വിസ്മയ സജീഷ് എന്നിവരുടെ നൃത്തപരിപാടിയും അരങ്ങേറി. ഷിബു ചക്രവർത്തിയുടെ ഗാനങ്ങൾ കോർത്തിണക്കി സമാജം ഗായകർ ഗാനമാലികയും അവതരിപ്പിച്ചു.
മലയാളീ സമാജം ഭാരവാഹികളായ ജേക്കബ് ഉതുപ്പ്, മുരളീധരൻ, ആസിഫ് താനൂർ, മുഷാൽ തഞ്ചേരി, ഫെബിന നജ്മുസമാൻ, ലീന ഉണ്ണികൃഷ്ണൻ, വിനോദ് കുഞ്ഞ്, ബിനു പുരുഷോത്തമൻ, ഷാജു അഞ്ചേരി, ഹമീദ് കാണിച്ചാട്ടിൽ, ഉണ്ണികൃഷ്ണൻ, ഹുസ്ന ആസിഫ്, സരള ജേക്കബ്, ജോയ് തോമസ്, ശ്രീജിത്ത്, ഷിനോജ്, രമാ മുരളി, ചൈതന്യ മാത്യൂ റോക്കി, മുഹമ്മദ് നജീബ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഹുസൈൻ ചമ്പോളിൽ സ്വാഗതവും ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു. ഡോ. അമിത ബഷീർ അവതാരകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

