Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോഴിക്കോട്​...

കോഴിക്കോട്​ സ്വദേശിയുടെ മരണം കൊലപാതകമെന്ന ആരോപണം നിഷേധിച്ച്​ പൊലീസ്​​

text_fields
bookmark_border
കോഴിക്കോട്​ സ്വദേശിയുടെ മരണം കൊലപാതകമെന്ന ആരോപണം നിഷേധിച്ച്​ പൊലീസ്​​
cancel
camera_alt

െറനോൾഡ് കിരൺ കുന്ദർ

ദമ്മാം: ഒരു മാസം മുമ്പ് ദമ്മാമിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട് പറമ്പിൽ ബസാർ ചാലിൽ താഴം കൊട്ടുകണ്ടികയിൽ ഫ്രഡറിക്, എഡീന ദമ്പതികളുടെ മകൻ റെനോൾഡ് കിരൺ കുന്ദറി​ന്റെ (33) മരണം കൊലപാതകമാണെന്ന ആരോപണം തള്ളി സൗദി പൊലീസും ഫോറൻസിക് റിപ്പോർട്ടും. ദിവസങ്ങൾക്കുമുമ്പ് കോഴിക്കോട് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് റെനോൾഡി​ന്റെ കുടുംബം കൊലപാതകമാ​ണെന്ന്​ ആരോപിച്ചത്.

ദമ്മാമിലെ സാമൂഹിക പ്രവർത്തകനും ലോക കേരളസഭാ അംഗവുമായ നാസ് വക്കമാണ് മാധ്യമ​പ്രവർത്തകർക്ക്​ മുമ്പിൽ ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്നുള്ള റിപ്പോർട്ടുകൾ ഹാജരാക്കി ആരോപണം നിഷേധിച്ചത്​. ആത്മഹത്യയാണെന്ന്​ വ്യക്തമാക്കുന്നതാണ്​ പൊലീസ്​, ഫോറൻസിക്​ റി​പ്പോർട്ടുകളെന്ന്​ നാസ്​ പറഞ്ഞു.

ദമ്മാമിൽ ഹൗസ്​ ഡ്രൈവറായി ജോലി ചെയ്​തിരുന്ന റെനോൾഡിന്​ തൊഴിലുടമ ശമ്പളം നൽകാറില്ലായിരുന്നെന്നും പീഡിപ്പിക്കാറുണ്ടെന്നുമുള്ള ആരോപണങ്ങളും അന്വേഷണത്തിൽ വാസ്​തവവിരുദ്ധമാണെന്ന്​ മനസിലായെന്ന്​ നാസ്​ പറയുന്നു. എട്ട്​ വർഷമായി ഒരേ സ്​പോൺസറുടെ കീഴിലാണ്​ ജോലി ചെയ്​തിരുന്നത്​. കൈകൾ പുറകിൽ കെട്ടി തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. ഇതാണ്​ റെനോൾഡി​ന്റെ കുടുംബത്തെ സംശയത്തിലേക്ക്​ നയിച്ചത്​. എന്നാൽ സമാനമായ രീതിയിലും ആത്മഹത്യകൾ ഉണ്ടാകാറുണ്ടെന്നും മരിക്കുന്നതിനുമുമ്പുള്ള ആളുടെ മാനസികാവസ്ഥയനുസരിച്ചാണ് അതെന്നും പറഞ്ഞ നാസ്​ തനിയെ എങ്ങനെയാണ് കൈകൾ പുറകിൽ കെട്ടുന്നതെന്ന് പൊലീസുകാർ തനിക്ക് വിശദീകരിച്ചുതന്നെന്നും വ്യക്തമാക്കി.

ഏപ്രിൽ 12നാണ്​ ​റെനോൾഡ് കിരൺ കുന്ദറിനെ ഡ്രൈവറായി ജോലി ചെയ്​തിരുന്ന ദമ്മാമിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിൽ സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം നടത്തുകയും പോസ്​റ്റുമോർട്ടം നടത്തുകയും ചെയ്തിരുന്നു.

പൊലീസ് റിപ്പോർട്ട്, പോസ്​റ്റ്മോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ മരണകാരണം ആത്മഹത്യയാണെന്ന് വ്യക്തമാക്കുന്നതാണ്.

മരണാനന്തര നടപടികൾ പൂർത്തീകരിക്കാനും മൃതദേഹം നാട്ടിലെത്തിക്കാനും ചുമതലയേൽപിക്കപ്പെട്ട നാസ്​ ഈ രേഖകൾ പ്രകാരമുള്ള വിവരങ്ങളാണ് മാധ്യമങ്ങളോട്​ വിശദീകരിച്ചത്​.​

ആത്മഹത്യയണെന്ന്​ വ്യക്തമാക്കുന്ന ഈ റി​പ്പോർട്ടുകൾ ഇന്ത്യൻ എംബസി മുഖേന റെനോൾഡി​ന്റെ കുടുംബത്തിന് ഈ മാസം നാലാം തീയതി നൽകിയിരുന്നെന്നും അവർ തിരികെ ബന്ധപ്പെട്ടിട്ടില്ല എന്നും നാസ് പറഞ്ഞു.

നിയമ നടപടികൾ പൂർത്തിയാക്കിയ മൃതദേഹം കുടുംബം ഏറ്റെടുക്കാൻ തയാറാകത്തത്തിനാൽ നാട്ടിലേക്ക് അയക്കാൻ തടസ്സം നേരിട്ടിരിക്കുകയാണ്​.

സൗദിയിലെ പുതിയ നിയമ പ്രകാരം മൃതദേഹം രണ്ട്​ മാസത്തിനകം കുടുംബം ഏറ്റെടുത്തിലെങ്കിൽ രാജ്യത്തുതന്നെ മറവ് ചെയ്യണ​മെന്ന്​ നിഷ്​കർഷിക്കുന്നതാണെന്നും നാസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:allegationskozhikode nativeDeathsPolice
News Summary - Police deny allegations that Kozhikode native's death was a murder
Next Story