Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ മരണാനന്തര കണ്ണ് ദാനം വിജയകരം

text_fields
bookmark_border
സൗദിയിൽ മരണാനന്തര കണ്ണ് ദാനം വിജയകരം
cancel

റിയാദ്: ഹൃദയസ്തംഭനം മൂലം മരിച്ച വ്യക്തിയുടെ കണ്ണിൽ നിന്ന് കൃഷ്ണമണി (കോർണിയ) വിജയകരമായി വേർതിരിച്ചെടുത്ത് സൗദി അറേബ്യ ചരിത്ര നേട്ടം കൈവരിച്ചു. സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാേൻറഷൻ (സ്കോട്ട്) ആണ് ഈ ദൗത്യത്തിന് നേതൃത്വം നൽകിയത്. മരണശേഷമുള്ള കണ്ണ് ദാനം പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യത്ത് ആരംഭിച്ച പുതിയ പരീക്ഷണ പദ്ധതിയുടെ ഭാഗമായാണ് ഇത് സാധ്യമാക്കിയത്.

ഇങ്ങനെ ശേഖരിച്ച കൃഷ്ണമണികൾ തുടർ പരിശോധനകൾക്കും, കേടുകൂടാതെ സൂക്ഷിക്കുന്നതിനുമായി നാഷനൽ ഗാർഡിന് കീഴിലുള്ള ‘കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റി’യിലെ ഐ ബാങ്കിലേക്ക് മാറ്റി. നിർദ്ദിഷ്ട ആരോഗ്യ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട്, കണ്ണ് മാറ്റിവെക്കൽ ശസ്ത്രക്രിയ ആവശ്യമായി വരുന്ന രോഗികൾക്ക് ഇവ നൽകും.

റിയാദിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിലെ അവയവദാന വിഭാഗവുമായി സഹകരിച്ചാണ് ഈ പ്രവർത്തനം നടത്തിയത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 10-നാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിന് തുടക്കമായത്. കിങ് സഊദ് മെഡിക്കൽ സിറ്റിയും കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയും ചേർന്നാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പാക്കുന്നത്.

കാഴ്ചയില്ലാത്ത ധാരാളം രോഗികൾക്ക് ഇനി രാജ്യത്ത് നിന്ന് തന്നെ കൃഷ്ണമണി ലഭ്യമാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്ന് സൗദി സെൻറർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഡയറക്ടർ ജനറൽ തലാൽ അൽ ഖൗഫി പറഞ്ഞു. ഇതിനായി പ്രവർത്തിച്ച എല്ലാ മെഡിക്കൽ സംഘങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

വരും ദിവസങ്ങളിൽ കൂടുതൽ ആശുപത്രികൾ ഈ പദ്ധതിയുടെ ഭാഗമാകുമെന്നും, മരണാനന്തര കണ്ണ് ദാനത്തെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ വലിയ ബോധവൽക്കരണം ഉണ്ടാകാൻ ഈ വിജയം കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Posthumous eye donation successful in Saudi Arabia
Next Story