ഊതിപെരുപ്പിച്ച വിവരങ്ങൾ പ്രവാസി സമൂഹത്തിൽ ആശങ്ക പരത്തുന്നു
text_fieldsറിയാദ്: അടുത്ത ദിവസങ്ങളിൽ സൗദിയിൽ ചില മലയാളികളുടെ മരണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വി വരങ്ങൾ പ്രവാസി സമൂഹത്തിൽ വ്യാപകമായ ആശങ്ക പരത്തുന്നു. ലോകത്തെ മിക്കവാറും രാജ്യങ്ങളിൽ നിന്നുള്ളവർ നിവസിക്കുന ്ന രാജ്യമെന്ന നിലയിൽ ഒരു സമൂഹവും അനാവശ്യ ഭീതിയിൽ അകപ്പെടാതിരിക്കാനുള്ള കരുതലോടെയാണ് കോവിഡ് രോഗം സ്ഥിരീകര ിക്കുന്നതും മരിക്കുന്നതുമായ ആളുകളുടെ കൂടുതൽ വിവരങ്ങളൊന്നും അധികൃതർ പുറത്തുവിടാത്തത്.
പരമാവധി വീടുകളിൽ കഴിയാനും അത്യാവശ്യത്തിന് പുറത്തിറങ്ങിയാൽ സാമൂഹിക അകലം പാലിക്കാനും കോവിഡ് സംബന്ധിച്ച് ശരിയായ ഉറവിടങ്ങളിൽ ന ിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കാനുമാണ് ആരോഗ്യ മന്ത്രാലയം ആവർത്തിച്ച് ആവശ്യപ്പെടുന്നത്. മഹാവ്യാധിക്കെത ിരെ പ്രതിരോധം തീർക്കാൻ ഇവയാണ് മികച്ച മാർഗങ്ങൾ. കോവിഡ് സംബന്ധിച്ച ഉൗഹാപോഹങ്ങളും ആരോഗ്യമന്ത്രാലയത്തിൽ നിന്നുള്ളതല്ലാത്ത വിവരങ്ങളും വിശ്വസിക്കരുത്.
യഥാർഥ സംഭവത്തെ കുറിച്ചാണെങ്കിലും ഉൗതിപെരുപ്പിച്ച വിവരങ്ങൾ ആളുകളുടെ മനോവീര്യം കെടുത്തുകയും മാനസികാവസ്ഥ ദുർബലപ്പെടുത്തുകയും ചെയ്യും. ഇത് ശാരീരികമായ അനാരോഗ്യത്തിന് കാരണമായി തീരും. ശുഭപ്രതീക്ഷയിലൂടെ മനസിന് കൈവരുന്ന ധൈര്യം അതിജീവനത്തിന് അനിവാര്യമാണ്.
കോവിഡ് ബാധിച്ച് രാജ്യത്തെ ആദ്യ മരണമെന്ന നിലയിൽ മദീനയിൽ രേഖപ്പെടുത്തിയ അഫ്ഗാൻ പൗരേൻറതൊഴികെ പിന്നീടുള്ള മരണങ്ങളുടെയൊന്നും രാജ്യം തിരിച്ച കണക്കോ ആളെ തിരിച്ചറിയുന്ന വിവരങ്ങളൊ അധികൃതർ പുറത്തുവിട്ടിട്ടില്ല. മന്ത്രാലയം പറയാത്ത കാര്യങ്ങൾ പ്രചരിപ്പിക്കൽ വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്ന കുറ്റമാകും. കനത്ത ശിക്ഷയാണ് അത്തരം പ്രചാരകരെ കാത്തിരിക്കുന്നതും. അതെസമയം കോവിഡ് ബാധയുണ്ടായെന്ന് കരുതുന്നവരുമായി ഇടപഴകിയവരോ രോഗലക്ഷണങ്ങൾ കാണുന്നവേരാ ഉടൻ ആശുപത്രികളെ സമീപിക്കാൻ മടിക്കരുതെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.
രോഗികളുമായി ഇടപഴകിയവർ രോഗലക്ഷണങ്ങളില്ലെങ്കിൽ പോലും 14 ദിവസം ക്വാറൻറീനിൽ കഴിയണമെന്നും റിയാദിൽ മന്ത്രാലയത്തിെൻറ ചില ആശുപത്രികളിലാണ് കോവിഡ് പരിശോധന സംവിധാനമുള്ളതെന്നും സൗദി നാഷനൽ ഗാർഡ് ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്ന ഡോ. എസ്. അബ്ദുൽ അസീസ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ശുമൈസിയിലെ കിങ് സഉൗദ് മെഡിക്കൽ സിറ്റി, കിങ് സൽമാൻ ആശുപത്രി, അൽഈമാൻ ആശുപത്രി, ദീറാബ് റോഡിലെ അൽഇമാം അബ്ദുറഹ്മാൻ അൽഫൈസൽ ആശുപത്രി, കിങ് ഫഹദ് മെഡിക്കൽ സിറ്റി, കിങ് ഖാലിദ് യൂനിവേഴ്സിറ്റി ആശുപത്രി എന്നിവിടങ്ങളിൽ സ്ക്രീനിങ് ടെസ്റ്റിനുള്ള സൗകര്യമുണ്ട്. കോവിഡ് സ്ക്രീനിങ് സൗകര്യമുള്ള സ്വകാര്യ ആശുപത്രികളും പോകാവുന്നതാണ്. ആരോഗ്യ മന്ത്രാലയത്തിെൻറ 937 എന്ന ഹെൽത്ത് സെൻറർ നമ്പറിലും ബന്ധപ്പെടാം. അവിടെ നിന്ന് കിട്ടുന്ന നിർദേശപ്രകാരം പ്രവർത്തിക്കുക.
ശക്തമായ പനി, ശ്വാസതടസ്സം, വരണ്ട ചുമ, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങൾ. ആശുപത്രിയിലെത്തിയാൽ പ്രാഥമിക പരിശോധ നടത്തും. നാലോ അതിന് മുകളിലോ സ്കോർ രേഖപ്പെടുത്തിയാൽ മാത്രമേ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുകയുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.