Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅടുത്ത വർഷത്തെ ഹജ്ജ്...

അടുത്ത വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾ ഇപ്പോഴേ തുടങ്ങി; സമഗ്ര പദ്ധതിയുമായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം

text_fields
bookmark_border
അടുത്ത വർഷത്തെ ഹജ്ജ് ഒരുക്കങ്ങൾ ഇപ്പോഴേ തുടങ്ങി; സമഗ്ര പദ്ധതിയുമായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം
cancel

റിയാദ്: നടപ്പു വർഷത്തെ ഹജ്ജ് കർമ്മങ്ങൾ പൂർത്തിയാകുന്നതിന് മുൻപ് തന്നെ, അടുത്ത വർഷത്തെ ഹജ്ജ് സീസണായുള്ള മുന്നൊരുക്കങ്ങൾക്കും തന്ത്രപരമായ പദ്ധതിരൂപീകരണത്തിനും സൗദി അറേബ്യ തുടക്കം കുറിച്ചു.

തീർഥാടകർക്ക് ലഭ്യമാക്കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനായാണ് ഹജ്ജ്-ഉംറ മന്ത്രാലയം ഇത്തരമൊരു സംയോജിത പ്രവർത്തന ശൈലിക്ക് രൂപം നൽകിയിട്ടുള്ളതെന്ന് മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ അറിയിച്ചു. ദുൽഹിജ്ജ 12-ാം തീയതി മുതൽ വിവിധ ഹജ്ജ് ഓഫീസുകളുമായും കമ്പനികളുമായും യോഗങ്ങൾ ചേർന്നുകൊണ്ട് വരും വർഷത്തേക്കുള്ള സമഗ്രമായ റോഡ് മാപ്പ് തയ്യാറാക്കും.

78 രാജ്യങ്ങളുമായി സഹകരിച്ച് പുണ്യസ്ഥലങ്ങളിലെ പ്രവർത്തനങ്ങൾ, താമസസൗകര്യം, ഗതാഗതം, കാറ്ററിങ്, വ്യോമയാന ക്രമീകരണങ്ങൾ എന്നിവയെല്ലാം ഉൾക്കൊള്ളുന്ന വിപുലമായ പദ്ധതിയാണ് മന്ത്രാലയം വിഭാവനം ചെയ്യുന്നത്. തീർഥാടകർക്ക് സുഗമമായ അനുഭവം ലഭ്യമാക്കാൻ 60 സർക്കാർ സ്ഥാപനങ്ങൾ സമർപ്പിച്ച 600-ലധികം പ്രവർത്തന പദ്ധതികൾ ‘പ്രോഗ്രാം ഫോർ സെർവിങ് ഗസ്​റ്റ്​ ഓഫ് അല്ലാഹ്’ എന്ന പദ്ധതിക്ക് കീഴിലുള്ള ഹജ്ജ് പ്രോജക്ട് മാനേജ്മെൻറ്​ന്റ് ഓഫീസ് ഏകോപിപ്പിക്കും.

സൗദി ഭരണകൂടത്തിന്റെ പിന്തുണയോടെയും സുപ്രീം ഹജ്ജ് കമ്മിറ്റിയുടെ മേൽനോട്ടത്തിലുമാണ് ഈ മാറ്റങ്ങൾ നടപ്പാക്കുന്നത്. സൗദി വിഷൻ 2030-​െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി, ലോകത്തി​െൻറ വിവിധ കോണുകളിൽ നിന്നെത്തുന്ന തീർഥാടകർക്ക് പൂർണമായ മനസ്സമാധാനത്തോടെയും സുരക്ഷിതമായും ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാൻ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Comprehensive planMinistry of Hajj and UmrahSaudi ArabiaPreparations for Hajj service
News Summary - Preparations for next year's Hajj begin early; Saudi Ministry of Hajj and Umrah rolls out comprehensive plan
Next Story