Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവീരമൃത്യു വരിച്ചവരുടെ...

വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങൾക്ക് ‘പ്രൈഡ്​ കാർഡ്​’ വിതരണം ചെയ്​തു

text_fields
bookmark_border
വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങൾക്ക് ‘പ്രൈഡ്​ കാർഡ്​’ വിതരണം ചെയ്​തു
cancel
camera_alt????????? ??????????? ????????????????? ??????? ?????????? ????? ???? ????? ???? ??????? ?????? ????????? ??????????
ജിദ്ദ: രാജ്യത്തിന്​ വേണ്ടി വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങൾക്ക്​ പ്രത്യേക ആനുകൂല്യങ്ങളടങ്ങിയ ‘പ്രൈഡ്​ കാർഡ്​’ എന്ന പേരിൽ കീർത്തി പത്രം നൽകി. മക്ക ഗവർണർ അമീർ ഖാലിദ്​ അൽഫൈസൽ കാർഡ്​ വിതരണം ഉദ്​ഘാടനം ചെയ്​തു. രാജ്യത്തിനും മതത്തിനും വേണ്ടി ജീവിതം ബലിയർപ്പിച്ചതിന്​​​ എന്ത്​ പകരം നൽകിയാലും തുല്യമാകില്ലെന്ന്​ ഗവർണർ പറഞ്ഞു. വീരമൃത്യു വരിച്ചവർ രാജ്യത്തിനും നമുക്കും ​ഒന്നടങ്കം വലിയ അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡെപ്യുട്ടി ഗവർണറും ചടങ്ങിൽ പ​െങ്കടുത്തു. വീരമൃത്യു വരിച്ചവർക്കായി പ്രവർത്തിക്കുന്ന സൊസൈറ്റിയാണ്​ പ്രൈഡ്​ കാർഡ്​ പുറത്തിറക്കിയത്​. ആരോഗ്യ, വിദ്യാഭ്യാസ, യാത്ര, ഇൻഷ്യൂറൻസ്, ഹോട്ടൾ, ലോഡ്​ജ്​, ഭക്ഷണശാല മേഖലകളിൽ പ്രത്യേക ആനുകുല്യങ്ങളും വിലക്കിഴിവും ഇൗ കാർഡ്​ വഴി ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudisaudi newspride card
News Summary - pride card-saudi-saudi news
Next Story