Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അടുത്ത വർഷത്തെ ഹജ്ജ്: കാറ്ററിങ്​ കരാറുകാർക്കുള്ള യോഗ്യതാ രജിസ്ട്രേഷന് തുടക്കമായി

text_fields
bookmark_border
ലക്ഷ്യം സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ സേവനം
അടുത്ത വർഷത്തെ ഹജ്ജ്: കാറ്ററിങ്​ കരാറുകാർക്കുള്ള യോഗ്യതാ രജിസ്ട്രേഷന് തുടക്കമായി
cancel

മക്ക: അടുത്ത വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി തീർത്ഥാടകർക്ക് മികച്ച സേനങ്ങൾ ലഭ്യമാക്കുന്നതിന്​, കാറ്ററിങ്​ കരാറുകാരുടെ യോഗ്യതാ നിർണയ പ്രക്രിയക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയതായി മക്ക മുൻസിപ്പാലിറ്റി അറിയിച്ചു.

ഇക്കഴിഞ്ഞ ശനിയാഴ്​ച മുതലാണ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്. മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകളിലൂടെ പ്രവർത്തന സജ്ജത ഉറപ്പുവരുത്തുക, ഉയർന്ന ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും പാലിച്ചുകൊണ്ട് ഫീൽഡ് തല സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കരാറുകാരുടെ യോഗ്യതാ നിർണയത്തിനായി തയാറാക്കിയിട്ടുള്ള പ്രത്യേക ഡിജിറ്റൽ പോർട്ടൽ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഹജ്ജ് വേളയിൽ കാറ്ററിങ്​ സേവനങ്ങൾ നൽകാൻ താല്പര്യമുള്ള എല്ലാ സ്ഥാപനങ്ങളും അംഗീകൃത മാനദണ്ഡങ്ങൾക്കനുസൃതമായി തങ്ങളുടെ വിവരങ്ങൾ പൂർത്തിയാക്കുകയും പുതുക്കുകയും ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

കൂടാതെ അപേക്ഷകൾ അംഗീകരിക്കുന്നതിനായി നിർദേശിച്ചിട്ടുള്ള സാങ്കേതികവും ഭരണപരവുമായ എല്ലാ നിബന്ധനകളും പൂർണമായും പാലിക്കേണ്ടതുണ്ട്. തീർത്ഥാടകർക്ക് സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ ഭക്ഷണ വിതരണം ഉറപ്പാക്കുക, ഹജ്ജ് സീസണിലെ പ്രവർത്തന സജ്ജത വർദ്ധിപ്പിക്കുക എന്നിവയ്ക്കാണ് ഈ നടപടിയിലൂടെ മുൻഗണന നൽകുന്നത്.

കർശനമായ സാങ്കേതിക മാനദണ്ഡങ്ങളും പരിശോധനാ സംവിധാനങ്ങളും നടപ്പാക്കുന്നതിലൂടെ ഭക്ഷ്യ വിതരണ ശൃംഖലയുടെ സുരക്ഷ ഉറപ്പാക്കാനും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് മുൻസിപ്പാലിറ്റി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Next year's Hajj: Qualification registration for catering contractors begins
Next Story