Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറമദാൻ മാസപ്പിറവി:...

റമദാൻ മാസപ്പിറവി: സൗദിയിൽ ഫെബ്രുവരി 17ന് സാധ്യതയെന്ന് ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം

text_fields
bookmark_border
റമദാൻ മാസപ്പിറവി: സൗദിയിൽ ഫെബ്രുവരി 17ന് സാധ്യതയെന്ന് ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം
cancel
Listen to this Article

റിയാദ്: ഈ വർഷത്തെ റമദാൻ വ്രതാരംഭം ഫെബ്രുവരി 18 ബുധനാഴ്ചയാകാൻ സാധ്യതയുണ്ടെന്ന് സൗദി അറേബ്യയിലെ ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹിജ്റ വർഷം 1447-ലെ റമദാൻ മാസപ്പിറവിയുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങൾ ഹുത്ത സുദൈറിലെ അൽ മജ്മഅ് സർവകലാശാലാ ഒബ്സർവേറ്ററിയാണ് പുറത്തുവിട്ടത്.

ഫെബ്രുവരി 17 ചൊവ്വാഴ്ച (ശഅ്ബാൻ 29) വൈകുന്നേരം മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയുണ്ടെന്നാണ് നിരീക്ഷണാലയത്തി​െൻറ കണക്കുകൂട്ടൽ. ഇതുപ്രകാരം വ്രതാരംഭം ഫെബ്രുവരി 18-ന് ആയിരിക്കും.

ഹുത്ത സുദൈറിൽ വൈകുന്നേരം 5.52-ന് സൂര്യൻ അസ്തമിക്കും. തൊട്ടുപിന്നാലെ 5.54-ന് ചന്ദ്രൻ ഉദിക്കും. സൂര്യൻ അസ്തമിച്ച് രണ്ട് മിനിറ്റിന് ശേഷം ചന്ദ്രൻ പ്രത്യക്ഷപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഈ സമയത്ത് ചന്ദ്രൻ ചക്രവാളത്തിൽ നിന്ന് 0.5 ഡിഗ്രി ഉയരത്തിലും, സൂര്യനിൽ നിന്ന് 1.61 ഡിഗ്രി അകലത്തിലുമായിരിക്കും.

വൈകുന്നേരം 6.19-ന് സൂര്യൻ അസ്തമിക്കുകയും 6.23-ന് ചന്ദ്രൻ ഉദിക്കുകയും ചെയ്യും. ഇവിടെ സൂര്യനും ചന്ദ്രനും തമ്മിൽ നാല് മിനിറ്റി​െൻറ വ്യത്യാസമുണ്ടാകും. ഉമ്മുൽ ഖുറാ കലണ്ടറും കൃത്യമായ ശാസ്ത്രീയ കണക്കുകൂട്ടലുകളും അടിസ്ഥാനമാക്കിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. എങ്കിലും, സൗദി സുപ്രീം കോടതിയുടെ ഔദ്യോഗിക സ്ഥിരീകരണത്തിന് ശേഷമേ വ്രതാരംഭത്തി​െൻറ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RamadanSaudi News
News Summary - Ramadan moon sighting: Astronomical Observatory says likely on February 17 in Saudi Arabia
Next Story