സൗദി, ഇറാഖ് വിദേശകാര്യ മന്ത്രിമാർ അമ്മാനിൽ കൂടിക്കാഴ്ച നടത്തി
text_fieldsസൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇറാഖ് വിദേശകാര്യമന്ത്രി ഡോ. ഫുആദ് മുഹമ്മദ് ഹുസൈനും കൂടിക്കാഴ്ച നടത്തിയപ്പോൾ
റിയാദ്: സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇറാഖ് വിദേശകാര്യമന്ത്രി ഡോ. ഫുആദ് മുഹമ്മദ് ഹുസൈനും കൂടിക്കാഴ്ച നടത്തി. ജോർഡാൻ തലസ്ഥാനമായ അമ്മാനിൽ നടന്ന, ജറുസലേമിനെയും അവിടെയുള്ള വിശുദ്ധ കേന്ദ്രങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള പ്രത്യേക മന്ത്രിതല യോഗത്തിനിടെയാണ് ഇരുനേതാക്കളും ചർച്ച നടത്തിയത്.
മേഖലയിലെ നിലവിലെ സംഭവവികാസങ്ങൾ അവലോകനം ചെയ്ത മന്ത്രിമാർ, സൗദിയും ഇറാഖും തമ്മിലുള്ള ആഴത്തിലുള്ള ഉഭയകക്ഷി ബന്ധത്തിെൻറ പ്രാധാന്യത്തിന് അടിവരയിട്ടു. ഇറാഖിന്റെ പരമാധികാരവും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനൊപ്പം അറബ്-ഇസ്ലാമിക രാജ്യങ്ങളുമായുള്ള ബന്ധം ശക്തമാക്കുന്ന എല്ലാ ശ്രമങ്ങൾക്കും പിന്തുണ പ്രഖ്യാപിച്ചു.
തങ്ങളുടെ അയൽരാജ്യങ്ങൾക്കെതിരെയുള്ള ഏതെങ്കിലും വിധത്തിലുള്ള ശത്രുതാപരമായ നടപടികൾക്ക് ഇറാഖിെൻറ മണ്ണോ വിഭവങ്ങളോ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതിെൻറ അനിവാര്യതയും യോഗത്തിൽ ഊന്നിപ്പറഞ്ഞു. ഇത്തരത്തിലുള്ള സഹകരണവും പരസ്പര വിശ്വാസവും മേഖലയിൽ സുസ്ഥിരമായ വികസനവും സമാധാനവും സ്ഥിരതയും കൈവരിക്കാൻ സഹായിക്കുമെന്ന് ഇരുവിദേശകാര്യമന്ത്രിമാരും വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

