Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമൂ​ന്ന് രാ​ജ്യാ​ന്ത​ര...

മൂ​ന്ന് രാ​ജ്യാ​ന്ത​ര പു​ര​സ്കാ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി റി​യാ​ദ് എ​യ​ർ​പോ​ർ​ട്ട്സ് ക​മ്പ​നി

text_fields
bookmark_border
മൂ​ന്ന് രാ​ജ്യാ​ന്ത​ര പു​ര​സ്കാ​ര​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി റി​യാ​ദ് എ​യ​ർ​പോ​ർ​ട്ട്സ് ക​മ്പ​നി
cancel
camera_alt

റി​യാ​ദ്​ എ​യ​ർ​പ്പോ​ർ​ട്ട്

റിയാദ്: വ്യോമയാന മേഖലയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ കരുത്തുറ്റതാക്കി റിയാദ് എയർപോർട്ട്സ് കമ്പനി. രാജ്യാന്തര തലത്തിൽ കോർപ്പറേറ്റ് പ്രശസ്തി വർധിപ്പിക്കുന്നതിനും മുൻനിര ബ്രാൻഡ് എന്ന പദവി നിലനിർത്തുന്നതിനുമായി നടത്തിയ മികച്ച പ്രവർത്തനങ്ങൾ മുൻനിർത്തി, ഇത്തവണത്തെ ‘ഗ്ലോബൽ ബ്രാൻഡ് അവാർഡു’കളിൽ മൂന്ന് പ്രമുഖ പുരസ്കാരങ്ങളാണ് റിയാദ് എയർപോർട്ട്സ് സ്വന്തമാക്കിയത്.

സൗദി അറേബ്യയിലെ വ്യോമയാന മേഖലയിലെ ഏറ്റവും സ്വാധീനമുള്ള മീഡിയ കാമ്പയിൻ പുരസ്കാരം, ഏറ്റവും മികച്ച ആഡംബര ബ്രാൻഡ് പുരസ്കാരം, മികച്ച എയർപോർട്ട് മാനേജ്‌മെൻറ് ബ്രാൻഡ് പുരസ്കാരം എന്നിവയാണ് കമ്പനി കരസ്ഥമാക്കിയത്. ആഗോള തലത്തിലും പ്രാദേശിക തലത്തിലും കമ്പനിയുടെ സാന്നിധ്യം കൂടുതൽ വിപുലീകരിക്കുന്നതിെൻറ ഭാഗമായാണ് ഈ വലിയ നേട്ടം. മികച്ച വിമാനത്താവള മാനേജ്‌മെൻറ് രീതികളും മാധ്യമ-ആശയവിനിമയ തന്ത്രങ്ങളും സമന്വയിപ്പിച്ച് സുസ്ഥിരമായ കോർപ്പറേറ്റ് പ്രശസ്തി കെട്ടിപ്പടുക്കാൻ നടത്തിയ ശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാണിത്.

ഈ അന്താരാഷ്ട്ര പുരസ്കാരം കമ്പനിയുടെ ആഗോള പദവി ഉയർത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഫലമാണെന്ന് റിയാദ് എയർപോർട്ട്സ് കമ്പനി ആക്ടിങ് സി.ഇ.ഒ ഉസാമ അൽഫവാസ് വ്യക്തമാക്കി. പ്രഫഷനലിസത്തിലും മികവിലും വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളാണ് കമ്പനി കാഴ്ചവെക്കുന്നത്. ടീമിെൻറ ഒത്തൊരുമയോടെയുള്ള പ്രവർത്തനവും ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങളുമാണ് ഈ നേട്ടത്തിലേക്ക് വഴിതെളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രശസ്തമായ ‘ഗ്ലോബൽ ബ്രാൻഡ് മാഗസിൻ’ വർഷം തോറും നൽകിവരുന്നതാണ് ഈ പുരസ്കാരങ്ങൾ. ലോകമെമ്പാടുമുള്ള വിവിധ മേഖലകളിലെ ബ്രാൻഡുകളുടെ നവീകരണം, പ്രവർത്തന മികവ്, മാധ്യമങ്ങളിലുള്ള സ്വാധീനം, കോർപ്പറേറ്റ് സുതാര്യതയും പ്രശസ്തിയും തുടങ്ങിയ കർശനമായ മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് ജേതാക്കളെ തിരഞ്ഞെടുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsRiyadh Airport CompanyInternational AwardsSaudi Arabian News
News Summary - Riyadh Airports Company wins three international awards
Next Story