റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ ഞായർ മുതൽ ക്ലാസുകൾ പുനരാരംഭിക്കും
text_fieldsറിയാദ്: ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നാളെ മുതൽ (ഞായർ) നേരിട്ടുള്ള ക്ലാസുകൾ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ നിർദേശത്തെ തുടർന്നാണ് തീരുമാനം. എല്ലാ വിദ്യാർഥികളും നാളെ മുതൽ സ്കൂളിലെത്തി പതിവ് ക്ലാസുകളിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ മൈമൂന അബ്ബാസ് അറിയിച്ചു.
നേരത്തേ അറിയിച്ച പരീക്ഷാ ഷെഡ്യൂൾ പ്രകാരം, ബാക്കിയുള്ള പി.ടി-2/ യു.ടി-2 പരീക്ഷകൾ തിങ്കളാഴ്ച (ഒക്ടോബർ 19) മുതൽ പുനരാരംഭിക്കും. ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി നേരത്തേ നിശ്ചയിച്ചിരുന്ന റിമീഡിയൽ ക്ലാസുകളും ഞായറാഴ്ച മുതൽ ആരംഭിക്കും.വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് ലഭിക്കുന്ന നിർദേശങ്ങൾക്കനുസരിച്ച് ആവശ്യമായ അറിയിപ്പുകൾ യഥാസമയം നൽകുമെന്നും സ്കൂൾ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

