Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎക്സ്പോ ഒസാക്ക 2025...

എക്സ്പോ ഒസാക്ക 2025 സൗദി പവലിയൻ സന്ദർശിച്ച് റിയാദ് മേയർ

text_fields
bookmark_border
എക്സ്പോ ഒസാക്ക 2025 സൗദി പവലിയൻ സന്ദർശിച്ച് റിയാദ് മേയർ
cancel
camera_alt

റിയാദ് മേയർ അമീർ ഡോ. ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് ഒസാക്കയിൽ നടന്നുവരുന്ന എക്സ്പോ 2025ലെ സൗദി പവലിയൻ സന്ദർശിച്ചപ്പോൾ

Listen to this Article

റിയാദ്: റിയാദ് മേയർ അമീർ ഡോ. ഫൈസൽ ബിൻ അബ്ദുൽ അസീസ് ബിൻ അയ്യാഫ് ജപ്പാനിലെ ഒസാക്കയിൽ നടന്നുവരുന്ന എക്സ്പോ 2025ലെ സൗദി പവലിയൻ സന്ദർശിച്ചു. സൗദിയുടെ ഏകീകരണം മുതൽ വിഷൻ 2030ന് കീഴിലുള്ള അതിന്റെ അഭിലാഷ പരിവർത്തന യാത്ര വരെയുള്ള സൗദിയുടെ സാംസ്കാരിക സ്വത്വവും ചരിത്രപരമായ പൈതൃകവും ഉയർത്തിക്കാട്ടുക എന്നതാണ് പവലിയന്റെ ലക്ഷ്യം. സുസ്ഥിരമായ ആഗോള സ്വാധീനം സൃഷ്ടിക്കുന്നതിൽ സൗദിയു​ടെ സംഭാവനകളെ പ്രതിഫലിപ്പിക്കുന്നതാണിത്.

95-ാമത് സൗദി ദേശീയദിനം ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 19 മുതൽ 24 വരെ സാംസ്കാരികവും പ്രത്യേകവുമായ പരിപാടികൾ സംഘടിപ്പിക്കുന്ന പവലിയനും മേയർ സന്ദർശിച്ചു. സൗദിയുടെ നാഗരികതയെയും പുരാതന ചരിത്രത്തെയും ഉയർത്തിക്കാട്ടുന്നതിനും അതിന്റെ പൈതൃകം, സ്വത്വം, അഭിലാഷ ദർശനം എന്നിവ ഉൾക്കൊള്ളുന്നതിനും ഇതിന്റെ ഉള്ളടക്കം സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സന്ദർശനത്തിനിടെ പവലിയനിലെ ഏറ്റവും പ്രധാനപ്പെട്ട വിഭാഗങ്ങളുടെയും പരിപാടികളുടെയും വിശദീകരണം മേയർ ശ്രവിച്ചു. പ്രചോദനാത്മകമായ അനുഭവങ്ങൾ പ്രദർശിപ്പിക്കുന്നതിനും വൈദഗ്ദ്ധ്യം കൈമാറുന്നതിനും സാംസ്കാരിക ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും ആഗോളതലത്തിൽ സൗദിയുടെ വളരുന്ന സ്ഥാനം പ്രതിഫലിപ്പിക്കുന്നതിനും എക്സ്പോ ഒസാക്ക ഒരു അന്താരാഷ്ട്ര വേദിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mayorRiyadhVisitsSaudi pavilionsaudi national day celebrationOsaka Expo 2025
News Summary - Riyadh Mayor visits Saudi Pavilion at Expo Osaka 2025
Next Story