Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ 347 കോടി ഡോളറിെൻറ പുതിയ രാസവള നിർമാണപദ്ധതിയുമായി സാബിക്

text_fields
bookmark_border
നിർമാണ കരാർ സാംസങ് ഇ ആൻഡ് എയ്ക്ക്
സൗദിയിൽ 347 കോടി ഡോളറിെൻറ പുതിയ രാസവള നിർമാണപദ്ധതിയുമായി സാബിക്
cancel
camera_alt

സാബിക് അഗ്രി-ന്യൂട്രിയൻറ്സും സാംസങ് ഇ ആൻഡ് എയും തമ്മിലുള്ള ഇ.പി.സി കരാർ ഒപ്പുവെക്കൽ ചടങ്ങിൽ നിന്ന്

ജുബൈൽ: സൗദി അറേബ്യയിലെ പ്രമുഖ രാസവള നിർമാണ കമ്പനിയായ സാബിക് അഗ്രി-ന്യൂട്രിയൻറ്സ് (സാബിക് എ.എൻ) തങ്ങളുടെ ഏഴാമത് വൻകിട വികസന പദ്ധതിയുടെ അന്തിമ നിക്ഷേപ തീരുമാനത്തിന് അംഗീകാരം നൽകി. പദ്ധതിയുടെ എൻജിനീയറിങ്, പ്രൊക്യുർമെൻറ്, കൺസ്ട്രക്ഷൻ (ഇ.പി.സി) കരാർ പ്രമുഖ ദക്ഷിണ കൊറിയൻ നിർമാണ കമ്പനിയായ സാംസങ് ഇ ആൻഡ് എ ലിമിറ്റഡിന് കൈമാറി. ഏകദേശം 347 കോടി യു.എസ് ഡോളറാണ് ഈ കൂറ്റൻ കരാറിെൻറ തുക.

സൗദിയിലെ ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ നിർമിക്കുന്ന ഈ വ്യവസായ സമുച്ചയത്തിൽ പ്രതിവർഷം 12 ലക്ഷം മെട്രിക് ടൺ (പ്രതിദിനം 3,500 ടൺ) ഉൽപ്പാദന ശേഷിയുള്ള അമോണിയ പ്ലാൻറും, പ്രതിവർഷം 26 ലക്ഷം മെട്രിക് ടൺ (പ്രതിദിനം 7,700 ടൺ) ഉൽപ്പാദന ശേഷിയുള്ള രണ്ട് യൂറിയ പ്ലാൻറുകളും ഉൾപ്പെടും. ഇതിനുപുറമെ, അത്യാധുനിക ‘പോസ്റ്റ്-കംബഷൻ കാർബൺ ക്യാപ്ചർ’ യൂനിറ്റും പദ്ധതിയിൽ സ്ഥാപിക്കും. അമോണിയ ഉൽപ്പാദന വേളയിൽ പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡ് ഈ സാങ്കേതികവിദ്യ വഴി വേർതിരിച്ചെടുത്ത് യൂറിയ നിർമാണത്തിനായി ഉപയോഗിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇവിടെ നിർമിക്കുന്ന യൂറിയ പൂർണമായും വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യും.പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ 2026-െൻറ നാലാം പാദത്തിൽ ആരംഭിക്കും. തുടർന്ന് 2030 മൂന്നാം പാദത്തിൽ കമീഷനിങ് പ്രക്രിയകൾ ആരംഭിക്കുകയും നാല് മാസത്തെ ട്രയൽ ഓപ്പറേഷന് ശേഷം 2030 നാലാം പാദത്തോടെ വാണിജ്യ ഉൽപ്പാദനം തുടങ്ങുകയും ചെയ്യും.

പദ്ധതി പൂർത്തിയാകുന്നതോടെ സാബിക്കിെൻറ യൂറിയ ഉൽപ്പാദന ശേഷി നിലവിലെ 48 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 74 ലക്ഷം മെട്രിക് ടണ്ണായി ഉയരും. ഉൽപ്പാദനത്തിൽ 54 ശതമാനത്തിെൻറ വർധനവാണ് ഇത് ഉണ്ടാക്കുക. പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും കാർബൺ ഫൂട്ട് പ്രിൻറ് ലഘൂകരിച്ച് കമ്പനിയുടെ ‘നെറ്റ്-സീറോ’ ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകാനും ഈ സംരംഭം സഹായിക്കും.

സാബിക് എ.എന്നിെൻറ ‘സ്ട്രാറ്റജി 2040’, സൗദി വിഷൻ 2030 എന്നിവയുടെ പ്രധാന ഭാഗമായ ഈ പദ്ധതി ആഗോള കാർഷിക കയറ്റുമതി വിപണിയിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും സൗദിയുടെ സ്ഥാനം ശക്തിപ്പെടുത്തും. സ്വന്തം ആഭ്യന്തര ഫണ്ടും ബാങ്ക് വായ്പകളും പ്രയോജനപ്പെടുത്തി നടപ്പാക്കുന്ന ഈ പദ്ധതിയുടെ സാമ്പത്തിക ലാഭം വാണിജ്യ ഉൽപ്പാദനം ആരംഭിക്കുന്നതോടെ കമ്പനിയുടെ സാമ്പത്തിക ഫലങ്ങളിൽ പ്രതിഫലിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sabic AN Approves New $3.47 Billion Chemical and Fertilizer Project
Next Story