സൗദിയിൽ 90 ലക്ഷം കോവിഡ് ടെസ്റ്റുകൾ നടത്തും: ചൈനയുമായി കരാർ
text_fieldsറിയാദ്: സൗദി അറേബ്യയിൽ 90 ലക്ഷം കോവിഡ് ടെസ്റ്റ് നടത്താൻ ചൈനയുമായി കരാറൊപ്പിട്ടു. കോവിഡ് പ്രതിരോധം ശക്തിപ്പെ ടുത്തുന്നതിനാണ് ഞായറാഴ്ച 995 ദശലക്ഷം റിയാലിെൻറ കരാര്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ഇൗ ഉടമ്പടി അനുസരിച്ചാണ് രാജ്യത്ത് ഇത്രയും പരിശോധനാ കിറ്റുകള്‍ എത്തിക്കുന്നത്.
ഇതിനുവേണ്ട സൗകര്യങ്ങളും ചൈനയില്‍ നിന്നുള്ള വിദഗ്ധ സംഘം തയാറാക്കും. അഞ്ഞൂറ് പേരുടെ വിദ്ഗധ സംഘമാണ് ചൈനയില്‍ നിന്നും സൗദിയിലെത്തുക. ഇതില്‍ ഡോക്ടര്‍മാര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരുണ്ടാകും. വലിയ ആറ് റീജനല്‍ ലാബുകളും രാജ്യത്ത് കരാറിെൻറ ഭാഗമായി സ്ഥാപിക്കും.
ഒരു ദിവസം പതിനായിരം ടെസ്റ്റുകള്‍ നടത്താവുന്ന മൊബൈല്‍ ലബോറട്ടറികളും ഇതില്‍ പെടും. സൗദിയിലെ വിവിധ മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സംഘം പരിശീലനം നല്‍കും. ദൈനംദിന പരിശോധനക്കും ഫീല്‍ഡ് പരിശോധനക്കുമാണ് ഇവരെ ഉപയോഗപ്പെടുത്തുക. എട്ടു മാസത്തിനുള്ളില്‍ സര്‍വം സജ്ജമാണെന്ന് ഉറപ്പു വരുത്തും. സൗദി ജനസംഖ്യയുടെ 40 ശതമാനം ആളുകൾക്ക് അതായത് ഒരു കോടി നാല്‍പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് ആകെ കോവിഡ് പരിശോധന നടത്തുക. അതില്‍ 90 ലക്ഷം പേര്‍ക്ക് ചൈനയുമായുള്ള കരാറിലൂടെ പരിശോധന പൂര്‍ത്തിയാക്കും.
ബാക്കിയുള്ളവര്‍ക്ക് അമേരിക്ക, സ്വിറ്റ്സര്‍ലൻറ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നെത്തിച്ച ഉപകരണങ്ങള്‍ ഉപയോഗപ്പെടുത്തിയും ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.