ദമ്മാമിൽ നിന്ന് കൊച്ചി, കോഴിക്കോട് വിമാനങ്ങളിലേക്കുള്ള ടിക്കറ്റിന് എംബസിയെ ബന്ധപ്പെടണം
text_fieldsദമ്മാം: വന്ദേ ഭാരത് മിഷെൻറ ഭാഗമായി ദമ്മാമിൽ നിന്ന് കൊച്ചിയിലേക്കും കോഴിക്കോേട്ടക്കും പുറപ്പെടുന്ന വിമാനങ്ങളിൽ ടിക്കറ്റ് ആവശ്യമുള്ളവർ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ വാർത്താക്കുറുപ്പിൽ അറിയിച്ചു. ഇൗ മാസം 16ന് ദമ്മാമിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുന്ന A1902 എന്ന വിമാനത്തിലേക്കും 17ന് കോഴിക്കോേട്ടക്ക് പുറപ്പെടുന്ന A1904 എന്ന വിമാനത്തിലേക്കും ടിക്കറ്റ് ആവശ്യമുള്ളവരാണ് ഇമെയിലിൽ ബന്ധെപ്പടേണ്ടത്.
എംബസിയിൽ രജിസ്റ്റർ ചെയ്തവർ vbmriyadh@gmail.com എന്ന വിലാസത്തിലേക്ക് വിമാന നമ്പർ, പാസ്പോർട്ട് നമ്പർ, മൊൈബൽ നമ്പർ എന്നിവ സഹിതം ഇമെയിൽ അയക്കണം. നിരവധി ചാർേട്ടർഡ് വിമാനങ്ങൾ ഇതിനകം സർവിസ് നടത്തിയ സാഹചര്യത്തിൽ ടിക്കറ്റ് ആവശ്യമുള്ളവരെ എളുപ്പം കണ്ടെത്താൻ വേണ്ടിയാണ് പുതിയ രജിസ്ട്രേഷൻ. ചികിത്സ പോലുള്ള അടിയന്തിര പ്രാധാന്യമുള്ളവർക്ക് എയർ ഇന്ത്യ ഒാഫീസിൽ നേരിെട്ടത്തി കാരണങ്ങൾ ബോധിപ്പിച്ച് ടിക്കറ്റ് കരസ്ഥമാക്കാം.
തിങ്കളാഴ്ച മുതലാണ് ടിക്കറ്റ് വിതരണം ആരംഭിക്കുകയെന്നും എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.