സൗദിയും ബ്രിട്ടനും സൈനിക-പ്രതിരോധ സഹകരണം കൂട്ടുന്നു; സേനാമേധാവിമാർ കൂടിക്കാഴ്ച നടത്തി
text_fieldsസൗദി, ബ്രിട്ടീഷ് സേനാമേധാവിമാർ കൂടിക്കാഴ്ച നടത്തുന്നു
റിയാദ്: സൗദി അറേബ്യയും ബ്രിട്ടനും തമ്മിലുള്ള സൈനിക ബന്ധവും പ്രതിരോധ മേഖലയിലെ സഹകരണവും കൂടുതൽ ശക്തമാക്കുന്നതിനായി ഇരുരാജ്യങ്ങളുടെയും ഉന്നത സൈനിക മേധാവിമാർ റിയാദിൽ ചർച്ച നടത്തി.
സൗദി അറേബ്യയുടെ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ഫസ്റ്റ് ലെഫ്റ്റനൻറ് ജനറൽ ഫയാദ് ബിൻ ഹമദ് അൽ റുവൈലിയും, ബ്രിട്ടീഷ് റോയൽ എയർഫോഴ്സ് മേധാവി എയർ ചീഫ് മാർഷൽ ഹാർവി സ്മിത്തും തമ്മിലാണ് കൂടിക്കാഴ്ച നടന്നത്. ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് ഇരുനേതാക്കളും വിശദമായി സംസാരിച്ചു.
പ്രതിരോധ മേഖലയിൽ ഒരുമിച്ച് പ്രവർത്തിക്കാനും പരസ്പരം സഹകരിക്കാനുമുള്ള പുതിയ സാധ്യതകൾ ഇരുവരും വിലയിരുത്തി. ഇരുരാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും, സൈനിക രംഗത്തെ പരിചയസമ്പത്തും സാങ്കേതിക വൈദഗ്ധ്യവും പരസ്പരം പങ്കുവെക്കുന്നതിനും ഈ കൂടിക്കാഴ്ച ഏറെ സഹായകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

