Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖത്തർ സൈനികരുടെ...

ഖത്തർ സൈനികരുടെ വീരമൃത്യു: അനുശോചിച്ച്​ സൗദി ഭരണനേതൃത്വം

text_fields
bookmark_border
ഖത്തർ സൈനികരുടെ വീരമൃത്യു: അനുശോചിച്ച്​ സൗദി ഭരണനേതൃത്വം
cancel

റിയാദ്: ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഹെലികോപ്റ്റർ അപകടത്തിൽ ഖത്തർ സായുധ സേനാംഗങ്ങൾ വീരമൃത്യു വരിച്ച സംഭവത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്ക് സൗദി ഭരണനേതൃത്വം അനുശോചനം അറിയിച്ചു.

സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ഖത്തർ അമീറിന് പ്രത്യേകം അനുശോചന സന്ദേശങ്ങൾ അയച്ചു.

ഖത്തർ പ്രാദേശിക സമുദ്രാതിർത്തിയിൽ പതിവ് ഡ്യൂട്ടിക്കിടെ സാങ്കേതിക തകരാറിനെ തുടർന്ന് ഹെലികോപ്റ്റർ തകർന്നു വീണാണ് അപകടമുണ്ടായത്. ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ ഖത്തർ സായുധ സേനയിലെ നിരവധി അംഗങ്ങൾക്ക് ജീവൻ നഷ്​ടമായ വാർത്ത ഏറെ ദുഃഖത്തോടെയാണ് അറിഞ്ഞതെന്ന് സൗദി നേതാക്കൾ വ്യക്തമാക്കി.

രാജാവി​െൻറ അനുശോചനം:

‘സാങ്കേതിക തകരാർ മൂലം ഹെലികോപ്റ്റർ തകർന്നു വീണ വാർത്ത അതീവ ദുഃഖത്തോടെയാണ് ശ്രവിച്ചത്. താങ്കൾക്കും വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പരേതർക്ക് സർവശക്തനായ അല്ലാഹു കാരുണ്യവും പാപമോചനവും നൽകി അനുഗ്രഹിക്കട്ടെ. നിങ്ങളെ എല്ലാവിധ വിപത്തുകളിൽ നിന്നും ദൈവം കാത്തുരക്ഷിക്കട്ടെ.’

കിരീടാവകാശിയുടെ അനുശോചനം:

‘ഖത്തർ സൈനികരുടെ വിയോഗ വാർത്ത അറിഞ്ഞതിൽ അതീവ ദുഃഖമുണ്ട്. അമീറിനെയും മരിച്ചവരുടെ കുടുംബങ്ങളെയും ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു. പരേതരുടെ ആത്മാക്കൾക്ക് സ്വർഗം ലഭിക്കാനായി പ്രാർത്ഥിക്കുന്നു.’

സൗദി അറേബ്യയും ഖത്തറും തമ്മിലുള്ള സാഹോദര്യ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം, ദുരന്തമുഖത്ത് ഖത്തറിനൊപ്പം നിലകൊള്ളുന്നതായും സൗദി ഭരണകൂടം സന്ദേശത്തിൽ അടിവരയിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helicopter crashcondolencesqatar​Saudi Arabia
News Summary - Saudi Arabia Extends Condolences to qatar helicopter crash
Next Story