സ്വപ്ന സാഫല്യം പോലെ ‘പ്രവാസി’യുടെ ആദ്യ ചാർട്ടേഡ് വിമാനം പറന്നു
text_fieldsദമ്മാം: കോവിസ്19 പ്രതിസന്ധിയിലാക്കിയ പ്രവാസികൾക്ക് നാടണയാൻ വെൽഫയർ പാർട്ടിയും പ്രവാസി സംസ്കാരിക വേദിയും ചേർന്നൊരുക്കിയ ആദ്യ ചാർട്ടേഡ് വിമാനം കേരളത്തിലേക്ക് പറന്നു. ഏറെ നാളത്തെ കാത്തിരിപ്പിനും പരിശ്രമത്തിന്നുമൊടുവിൽ 165 യാത്രക്കാരുമായി ദമ്മാമിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ സന്തോഷത്തിെൻറ നിറവിലാണ് യാത്രക്കാരും അതിന് വഴിയൊരുക്കിയ സംഘാടകരും. നേരത്തെ ജൂൺ 10ന് പോകുമെന്ന് പറഞ്ഞിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങൾ കാരണം 15ലേക്ക് മാറ്റുകയായിരുന്നു.
ദമ്മാമിൽ നേരത്തെ രണ്ട് ചാർട്ടേഡ് വിമാനങ്ങൾ പറന്നിരുന്നുവെങ്കിലും സന്നദ്ധ സംഘടനയൊരുക്കുന്ന ആദ്യത്തെ ചാർട്ടേഡ് വിമാനമാണിത്. വന്ദേ ഭാരത് മിഷെൻറ കീഴിലുള്ള ടിക്കറ്റ് നിരക്കിനേക്കാൾ കുറഞ്ഞ ചെലവിൽ ടിക്കറ്റ് നൽകാൻ കഴിഞ്ഞതും ഇതിെൻറ പ്രത്യേകതയാണ്. യാത്രക്കാരുടെ കോവിസ് രക്ഷക്കായുള്ള മാസ്ക്, ഗൗൺ, ഫെയ്സ് ഷീൽഡ്, സാനിറ്റൈസർ സംവിധാനങ്ങളുമൊരുക്കിയിരുന്നു. യാത്രയിൽ സ്വീകരിക്കേണ്ട സുരക്ഷാ നിർദേശങ്ങളും നേരത്തെ നൽകിയിരുന്നു.
ദാദാബായി ട്രാവൽസിെൻറ സഹായത്തോടെ ഫ്ലൈനാസ് വിമാനമാണ് യാത്രക്കായൊരുക്കിയത്. എട്ട് ഗർഭിണികളും ഒമ്പത് കുട്ടികളും 24 എക്സിറ്റുകാരും രോഗികളും 40 സന്ദർശക വിസയിലുള്ളവരും യാത്രക്കാരിലുണ്ടായിരുന്നു. വ്യാഴാഴ്ച്ച പുലർച്ചെ 12.10നാണ് കരിപ്പൂർ എയർപോർട്ടിലി റങ്ങിയത്. വിവിധ രാജ്യങ്ങളിൽ നിന്ന് ഒരേസമയം വിമാനങ്ങളിറക്കിയതിനാൽ യാത്രക്കാർക്ക് പുറത്തിറങ്ങാൻ അൽപം വൈകി.
എന്നാലും പ്രയാസക്കടൽ താണ്ടി നാടണയാൻ സഹായച്ചതിൽ യാത്രക്കാർ പ്രവാസി നേതാക്കളോട് കൃതജ്ഞതയറിയിച്ചതായി കിഴക്കൻ പ്രവിശ്യ പ്രസിഡൻറ് ഷാജഹാൻ തിരുവനന്തപുരം പറഞ്ഞു. വളൻറിയർമാരായ ഫൈസൽ കുറ്റ്യാടി, പി.കെ. മനാഫ് എന്നിവർ യാത്രക്കാരെ അനുഗമിച്ചു. ഷബീർ ചാത്തമംഗലം, കോവിഡ് രക്ഷ സേവന വിഭാഗം കൺവീനർ ഷമീർ വണ്ടൂർ, ജംഷാദ് കണ്ണൂർ
, ബിജു പൂതക്കുളം, അൻവർ സലീം, മുഹ്സിൻ ആറ്റശ്ശേരി, സുഹൈൽ കാപ്പൻ, ജലീൽ, സൈഫുദ്ദീൻ പൊറ്റശ്ശേരി, ഡോ. ജാഷിദ്, റഉൗഫ് എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.