Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡോ. സമദർ അൽറുമ്മാഹ്​...

ഡോ. സമദർ അൽറുമ്മാഹ്​ സൗദി തൊഴിൽ വകുപ്പ്​ സഹമന്ത്രി

text_fields
bookmark_border
ഡോ. സമദർ അൽറുമ്മാഹ്​ സൗദി തൊഴിൽ വകുപ്പ്​ സഹമന്ത്രി
cancel
 റിയാദ്​: ഡോ. സമദർ അൽറുമ്മാഹ്​ യൂസഫ്​ മുഖ്​ബിൽ അൽറുമ്മാഹിനെ തൊഴിൽ വകുപ്പ്​ സഹമന്ത്രി ആക്കിയതുൾപ്പെടെ നിരവധി മാറ്റങ്ങളുമായി രാജവിജ്​ഞാപനം. സൗദി മനുഷ്യാവകാശ കമീഷൻ പ്രതിനിധിയായിരുന്ന ഡോ. സമദർ കിങ്​ സൗദ്​ യൂനിവേഴ്​സിറ്റി അധ്യാപികയുമാണ്​. കഴിഞ്ഞ ഒക്​ടോബറിൽ അവരെ തൊഴിൽ മന്ത്രാലയത്തി​​​​​​െൻറ സ്വദേശിവത്​കരണ വിഭാഗം അണ്ടർസെക്രട്ടറിയായി നിയമിച്ചിരുന്നു.   തിങ്കളാഴ്​ച രാത്രി വൈകി പുറത്തിറക്കിയ രാജവിജ്​ഞാപനത്തിൽ മന്ത്രിസഭയിലും പ്രതിരോധമന്ത്രാലയത്തിലും പ്രവിശ്യ ഗവർണർമാരിലും കാര്യമായ മാറ്റമുണ്ട്​.എയർഫോഴ്​സിനെറ ചീഫ്​ ഒാഫ്​ സ്​റ്റാഫ്​ ആയി ജനറൽ ഫയ്യാദ്​ അൽ റുവൈലിയെ നിയമിച്ചു.സൗദി ​ജോയിൻറ്​ ഫോഴ്​സ്​ കമാൻഡറായി ലെഫ്​. ജനറൽ ഫഹദ്​ ബിൻ തുർക്കിയെയും നിയമിച്ചു.ഡോ. ഖാലിദ്​ അൽ ബയ്യാരിയാണ്​ പ്രതിരോധ വകുപ്പിലെ അസി. സെക്രട്ടറി.   ചില പ്രവിശ്യകൾക്ക്​ പുതിയ ഗവർണമാരെയും നിയമിച്ചിട്ടുണ്ട്​.അമീർ ബദർ ബിൻ സുൽത്താൻ അബ്​ദുൽ അസീസ്​ ആണ്​ അൽജൗഫ്​ പ്രവിശ്യയുടെ പുതിയ ഗവർണർ.അമീർ തുർക്കി ബിൻ തലാൽ ബിൻ അബ്​ദുൽ അസീസിനെ അസീർ ഡെപ്യൂട്ടി ഗവർണറായും അമീർ ഫൈസൽ ബിൻ ഫഹദ്​ ബിൻ മുഖ്​രിനെ ഹാഇൽ ഡെപ്യൂട്ടി ഗവർണറായും നിയമിച്ചു.ഇവയുൾ​പ്പെടെ നിരവധി മാറ്റങ്ങളാണ്​ വിജ്​ഞാപനത്തിലുള്ളത്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi arabiagulf newsmalayalam news
News Summary - saudi arabia -Gulf news
Next Story