Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഭക്ഷ്യസുരക്ഷ...

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ മുനിസിപ്പൽ മന്ത്രാലയം; സൗദിയിൽ ജ്യൂസ് കടകൾക്ക്​ പുതിയ നിയന്ത്രണങ്ങൾ

text_fields
bookmark_border
ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ മുനിസിപ്പൽ മന്ത്രാലയം; സൗദിയിൽ ജ്യൂസ് കടകൾക്ക്​ പുതിയ നിയന്ത്രണങ്ങൾ
cancel
Listen to this Article

റിയാദ്: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സൗദിയിൽ ജ്യൂസ് കടകൾക്ക്​ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം. ജ്യൂസ്​ തയ്യാറാക്കൽ, വിളമ്പൽ, പഴങ്ങളും മറ്റ്​ വസ്​തുക്കളും സംഭരിച്ച്​ സൂക്ഷിക്കൽ എന്നിവയുടെ കാര്യത്തിൽ പാലിക്കേണ്ട മാനദണ്ഡങ്ങൾ നിശ്ചയിച്ചാണ്​ മന്ത്രാലയം പുതിയ നിയമാവലി രൂപപ്പെടുത്തിയത്​. ഉൽപന്നങ്ങളുടെ നിലവാരം ഉയർത്തി ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പ് വരുത്തുകയാണ് നടപടിയുടെ പ്രധാന ലക്ഷ്യം. രാജ്യത്തെ എല്ലാത്തരം ജ്യൂസ് കടകൾക്കും ബൂത്തുകൾക്കും (കിയോസ്കുകൾ)​ മാനദണ്ഡങ്ങൾ ബാധകമാണ്.

അംഗീകൃത വാണിജ്യ കേന്ദ്രങ്ങൾക്കോ മാളുകൾക്കോ ഉള്ളിൽ, വാണിജ്യപ്രവർത്തനങ്ങൾക്ക്​ അനുവദിക്കപ്പെട്ട തെരുവുകളിൽ, അംഗീകൃത കേ​ന്ദ്രങ്ങളിലോ ആയിരിക്കണം ജ്യൂസ്​ കടകളും ബൂത്തുകളും പ്രവർത്തിപ്പിക്കേണ്ടത്​. വാണിജ്യ കേന്ദ്രങ്ങളുടെ പ്രവേശന കവാടങ്ങൾക്കോ​ ആളുകൾ കൂട്ടംചേരുന്ന സ്ഥലങ്ങൾക്കോ ​​സമീപം ജ്യൂസ്​ ബൂത്തുകൾ സ്ഥാപിക്കാൻ പാടില്ല. ഇത്തരം സ്ഥലങ്ങളിൽനിന്ന്​ കുറഞ്ഞത് ആറ് മീറ്റർ അകലെയായിരിക്കണം. അതേസമയം മുനിസിപ്പാലിറ്റിയുടെ അനുവാദം വാങ്ങി മാളുകളുടെ പാർക്കിങ് ഏരിയയിൽൽ ബൂത്തുകൾ സ്ഥാപിക്കാം.

കടക്കുള്ളിൽ ജ്യൂസ്​ തയ്യാറാക്കാൻ പ്രത്യേക സ്ഥലം, സെർവിങ് ഏരിയ, സ്​റ്റോറേജ് ഏരിയ എന്നിവ നിർബന്ധമായും ഉണ്ടാവണം. അതുപോലെ ജ്യൂസുകളുടെയും ചേരുവകളുടെയും വിവരങ്ങൾ ലിസ്​റ്റാക്കി കടയിൽ പ്രദർശിപ്പിക്കണം. തയ്യാറാക്കിയ തീയതിയും കാണിക്കണം. റഫ്രിജറേഷൻ വ്യവസ്ഥകളും പാലിക്കണം. സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി നിശ്ചയിച്ച മാനദണ്ഡങ്ങളും പാലിക്കണം. ഡിജിറ്റൽ പേയ്‌മെൻറ്​ സംവിധാനം കടയിലുണ്ടായിരിക്കണം. ആരോഗ്യകരമായ രീതികൾ പ്രോത്സാഹിപ്പിക്കുന്ന ബോധവൽക്കരണ സാമഗ്രികൾ സ്ഥാപനത്തിനുള്ളിൽ പ്രദർശിപ്പിക്കണം തുടങ്ങിയ നിരവധി നിബന്ധനകളാണ്​ പുതിയ വ്യവസ്ഥകളിലുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Food SafetySaudi ArabiaSaudi Municipal Ministry
News Summary - Saudi Arabia issues new regulatory standards for juice shops
Next Story