Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎയർലിങ്ക്​ ഏരിയ മാനേജർ...

എയർലിങ്ക്​ ഏരിയ മാനേജർ അഷ്​റഫ്​ നിര്യാതനായി 

text_fields
bookmark_border
എയർലിങ്ക്​ ഏരിയ മാനേജർ അഷ്​റഫ്​ നിര്യാതനായി 
cancel

ദമ്മാം: സൗദി അറേബ്യയിലെ പ്രമുഖ കാർഗോ ശൃംഖലയായ എയർലിങ്ക്​ കാർഗോ സർവിസി​​െൻറ ദമ്മാം ഏരിയ മാനേജർ കൊച്ചി കാക്കനാട്​ സ്വദേശി തെനിലാത്ത്​ വീട്ടിൽ അഷ്​റഫ്​ ഇബ്രാഹിം(55) നിര്യാതനായത്​. 10 വർഷമായി ദമ്മാമിൽ ഏരിയ മാനേജരായി സേവനം അനുഷ്​ഠിക്കുകയായിരുന്നു അദ്ദേഹം.

പനിയെത്തുടർന്ന്​ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. പിന്നീട്​ രോഗം മാറുകയും പരിശോധനാഫലം നെഗറ്റീവാകുകയും ചെയ്​തെങ്കിലും ഇരു വൃക്കകളുടേയും പ്രവർത്തനം തകരാറിലായി. ശനിയാഴ്​ച രോഗം കലശലാവുകയും ആന്തരിക രക്തസ്രാവവും ഹൃദയാഘാതവും മരണകാരണമാവുകയായിരുന്നു.

ശനിയാഴ്​ച ഉച്ചക്ക്​ രണ്ടോടെയാണ്​ മരണം സ്​ഥിരീകരിച്ചത്​. ഭാര്യ: സാജിത. മക്കൾ: ഫസ്​ന, ഫൈഹ​. മരുമകൻ: ദിൽഷാം​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newssaudi arabia news
News Summary - saudi arabia obit news -gulf news
Next Story