Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ യെമൻ പൗരന്മാരുടെ രേഖകൾ ശരിയാക്കാൻ രണ്ടു മാസത്തെ സമയം അനുവദിച്ചു; നാളെ മുതൽ നടപടികൾ ആരംഭിക്കും

text_fields
bookmark_border
സൗദിയിൽ യെമൻ പൗരന്മാരുടെ രേഖകൾ ശരിയാക്കാൻ രണ്ടു മാസത്തെ സമയം അനുവദിച്ചു; നാളെ മുതൽ നടപടികൾ ആരംഭിക്കും
cancel

റിയാദ്: സൗദി അറേബ്യയിൽ അനധികൃതമായി താമസിക്കുന്ന യെമൻ പൗരന്മാരുടെ റെസിഡൻസി സ്റ്റാറ്റസ് (താമസരേഖ) നിയമവിധേയമാക്കുന്നതിനുള്ള നടപടികൾക്ക് നാളെ (ഞായറാഴ്ച) തുടക്കമാകും. ഒക്ടോബർ 11, 2026 (1448 റബീഉൽ ആഖിർ 30) മുതൽ രാജ്യത്തുടനീളമുള്ള എല്ലാ പ്രവിശ്യകളിലും അടുത്ത രണ്ട് മാസത്തേക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്.

യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ ഡോ. റഷാദ് മുഹമ്മദ് അൽ-അലീമിയുടെ അഭ്യർത്ഥന മാനിച്ച് തിരുഗൗരവം സൽമാൻ രാജാവിന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ആഭ്യന്തര മന്ത്രാലയം ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ് (ജവാസത്ത്) ആണ് ഇതുസംബന്ധമായ വിവരങ്ങൾ വ്യക്തമാക്കിയത്.

നിയമവിധേയമാക്കൽ നടപടികൾ ബാധകമാകുന്ന പ്രധാന വിഭാഗങ്ങളും അവയ്ക്കുള്ള വ്യവസ്ഥകളും താഴെ പറയുന്നവയാണ്:

യാത്രാ രേഖകൾ ഇല്ലാത്ത വ്യക്തികൾക്ക് പാസ്‌പോർടോ മറ്റ് ഔദ്യോഗിക രേഖകളോ കൈവശമില്ലെങ്കിൽ ആറ് മാസത്തെ സൗജന്യ സന്ദർശന വിസ അനുവദിക്കുന്നതാണ്. ഇതിനായി 'അബ്ഷർ' പ്ലാറ്റ്‌ഫോം വഴി ഓൺലൈനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. തുടർന്ന് അനുയോജ്യമായ തിരുത്തൽ കേന്ദ്രം തെരഞ്ഞെടുത്ത് നിശ്ചിത സമയത്ത് നേരിട്ട് ഹാജരായി യെമൻ പൗരത്വം തെളിയിക്കുന്ന രേഖകളോ എംബസി നൽകിയ യാത്രാ രേഖയോ സമർപ്പിക്കേണ്ടതാണ്.

കാലാവധി കഴിഞ്ഞ വിസിറ്റർ ഐഡിയുടെയോ വിവിധ തരത്തിലുള്ള സന്ദർശന വിസകളുടെയോ കാലാവധി കഴിഞ്ഞിട്ടുള്ളവരും, എന്നാൽ രാജ്യത്തിന്റെ സിസ്റ്റത്തിൽ ബയോമെട്രിക് വിവരങ്ങൾ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ വ്യക്തികളുടെ വിസകൾ പാസ്‌പോർട്ട് ഓഫീസുകളിൽ നേരിട്ട് പോകാതെ തന്നെ ഓൺലൈനായി ആറ് മാസത്തേക്ക് നീട്ടി നൽകും. ഇതിന് സാധുതയുള്ള പാസ്‌പോർട്ട് നിർബന്ധമാണ്.

ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ടുള്ള താമസക്കാരുടെ കാര്യത്തിൽ, യാത്രാ രേഖകൾ സാധുതയുള്ളതാണെങ്കിൽ, സർക്കാർ ഓഫീസുകളിൽ നേരിട്ട് പോകാതെ തന്നെ ആഭ്യന്തര മന്ത്രാലയത്തിന്റെയും മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി (അബ്ഷർ, പ്രൊഫഷണൽ തൊഴിലാക്ഷികൾക്കായുള്ള ഖുവ, സപ്പോർട്ടിങ് തൊഴിലാക്ഷികൾക്കായുള്ള മുസാനിദ്) തങ്ങളുടെ സേവനങ്ങൾ ആവശ്യമുള്ള പുതിയ തൊഴിലുടമകളിലേക്ക് നിയമപരമായി മാറാൻ സാധിക്കും. കൂടാതെ, നാട്ടിലേക്ക് മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നവർക്ക് ഭാവിയിൽ സൗദിയിലേക്ക് തിരികെ വരുന്നതിന് യാതൊരു തടസ്സവുമില്ലാതെ അന്തിമ എക്സിറ്റ് വിസ നേടി മടങ്ങാനും അവസരമുണ്ടാകും.

തൊഴിലിടത്തിൽ നിന്ന് വിട്ടുനിൽക്കുന്നതുമായി ബന്ധപ്പെട്ട് ഒളിച്ചോട്ട കേസിൽ ഉൾപ്പെട്ടവരുടെ യാത്രാ രേഖകൾ സാധുതയുള്ളതാണെങ്കിൽ, പ്രസ്തുത പരാതി റദ്ദാക്കിക്കൊണ്ട് മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളായ ഖുവ, മുസാനിദ് വഴി പുതിയ തൊഴിലുടമകളിലേക്ക് സ്പോൺസർഷിപ്പ് മാറ്റാൻ അവസരം നൽകും.

അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ചവർക്ക് രേഖകൾ ശരിയാക്കുന്നതിനായി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പ്രത്യേക കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. റിയാദ് പ്രവിശ്യയിൽ നാല് കേന്ദ്രങ്ങളും, നജ്റാൻ പ്രവിശ്യയിൽ ഒരു കേന്ദ്രവും, മക്ക പ്രവിശ്യയിൽ രണ്ട് കേന്ദ്രങ്ങളും, അസീർ പ്രവിശ്യയിൽ മൂന്ന് കേന്ദ്രങ്ങളും, ജാസാൻ പ്രവിശ്യയിൽ രണ്ട് കേന്ദ്രങ്ങളും, മദീന പ്രവിശ്യയിൽ ഒരു കേന്ദ്രവും, കിഴക്കൻ പ്രവിശ്യയിൽ മൂന്ന് കേന്ദ്രങ്ങളും, അൽ-ബാഹ പ്രവിശ്യയിൽ ഒരു കേന്ദ്രവും, നോർത്തേൺ ബോർഡർ പ്രവിശ്യയിൽ ഒരു കേന്ദ്രവും, തബൂക്ക് പ്രവിശ്യയിൽ ഒരു കേന്ദ്രവും, ഖാസിം പ്രവിശ്യയിൽ ഒരു കേന്ദ്രവും, ഹാഇൽ പ്രവിശ്യയിൽ ഒരു കേന്ദ്രവും, അൽ-ജൗഫ് പ്രവിശ്യയിൽ രണ്ട് കേന്ദ്രങ്ങളും ഉൾപ്പെടെ ആകെ കേന്ദ്രങ്ങളിലാണ് ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi Ministry of Interior Announces Two-Month Status Correction Window for Yemeni Nationals Starting Tomorrow
Next Story