ബത്ഹയിലെ വ്യാപാര സമുച്ചയത്തിൽ തീപിടിത്തം
text_fieldsറിയാദ്: ബത്ഹ മെയിൻ സ്ട്രീറ്റിലെ വ്യാപാര സമുച്ചയത്തിൽ തീപിടിത്തം. പ്രശസ്തമായ ഫൈവ് ബിൽഡിങ്ങിനോട് (ഫിലിപ്പീൻസ് മാർക്കറ്റ്) ചേർന്നുള്ള മോഡേൺ ഇലക്ട്രിക്കൽ മാർക്കറ്റ് എന്ന് അറിയപ്പെടുന്ന കെട്ടിട സമുച്ചയത്തിലാണ് ഞായറാഴ്ച വൈകീട്ട് ഏഴോടെ തീപിടിത്തമുണ്ടായത്. ഇൗ കെട്ടിടത്തിനുള്ളിലെ ഒരു ഷൂ കടയിലാണ് ആദ്യം തീയുണ്ടായതെന്ന് പറയപ്പെടുന്നു.
സമീപത്തെ ഒന്നു രണ്ട് കടകളിലേക്ക് കൂടി ബാധിച്ചിട്ടുണ്ട്. കനത്ത പുക അന്തരീക്ഷം മൂടിയിരിക്കുകയാണ്. അഗ്നിശമന സേനയുടെ നിരവധി യൂനിറ്റുകൾ എത്തി തീയണക്കാൻ ശ്രമിക്കുന്നുണ്ട്. ആളപായമൊന്നുമില്ല. നോമ്പുതുറ സമയത്ത് കടകളെല്ലാം അടച്ചതിനാൽ പരിസരത്ത് അധികം ആളുകളുണ്ടായിരുന്നില്ല.
ബത്ഹയിൽ ആദ്യ കാലം മുതലുള്ള ഇലക്ട്രിക്കൽ മാർക്കറ്റാണ് ഇത്. ഇലക്ട്രിക്കൽ ഷോപ്പുകളാണ് ഇവിടെ കൂടുതൽ. ഇപ്പോൾ മറ്റ് വിവിധതരം വ്യാപാര സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.