സൗദിയിലെ വാഹനാപകടം: അഞ്ചുപേരുടെയും മൃതദേഹം നാട്ടിൽ കൊണ്ടുപോകും
text_fieldsഅപകടത്തിൽ മരിച്ച മുഹമ്മദ് ജാബിർ, ഭാര്യ ഷബ്ന ജാബിർ, മക്കളായ ലുത്ഫി മുഹമ്മദ് ജാബിർ, സഹ ജാബിർ, ലൈബ മുഹമ്മദ് ജാബിർ
ദമ്മാം: ശനിയാഴ്ച പുലർച്ചെ റിയാദ് - ജീസാൻ റോഡിലെ അൽറൈനിലുണ്ടായ വാഹനാപകടത്തിൽ മരിച്ച അഞ്ചുപേരുടെയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി പാണ്ടികശാലക്കണ്ടി വീട്ടിൽ മുഹമ്മദ് ജാബിർ (45), ഭാര്യ കോഴിക്കോട് കാരപ്പറമ്പ് ഇസ്മാഈലിെൻറ മകൾ ഷബ്ന ജാബിർ (36), മക്കളായ ലുത്ഫി മുഹമ്മദ് ജാബിർ (12), സഹ ജാബിർ (6), ലൈബ മുഹമ്മദ് ജാബിർ (8) എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിക്കുക.
പൊലീസ് നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഞായറാഴ്ച രാത്രിയോടെ അൽറൈനിൽനിന്ന് മൃതദേഹങ്ങൾ റിയാദ് ശുൈമസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച പുലർച്ചെ മരണ സർട്ടിഫിക്കറ്റ് കിട്ടുമെന്നും ൈവകുന്നേരത്തോടെ മൃതദേഹങ്ങൾ നാട്ടിലയക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റിയാദിലെ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ അറിയിച്ചു.
അപകട വിവരമറിഞ്ഞ് സഹോദരൻ അൻവർ ഉൾപ്പടെ ബന്ധുക്കളും സുഹൃത്തുക്കളും ശനിയാഴ്ച ൈവകുന്നേരത്തോടെ അൽറൈൻ ആശുപത്രിയിൽ എത്തിയിരുന്നു. വെള്ളിയാഴ്ച പുലർെച്ച ജുൈബലിൽനിന്ന് പുറപ്പെട്ട കുടുംബം ഉച്ചയോടെ അപകടത്തിൽ പെെട്ടങ്കിലും ശനിയാഴ്ച പകൽ മാത്രമാണ് മരണവിവരം പുറംലോകം അറിയുന്നത്. റിയാദിൽ നിന്ന് ബീഷ വഴി ജിസാനിലേക്കുള്ള ഒറ്റവരിപ്പാതയിലാണ് അപകടമുണ്ടായത്.
എതിർവശത്ത് നിന്ന് അതിവേഗം വന്ന ലാൻഡ് ക്രൂയിസർ കാർ മുഹമ്മദ് ജാബിറും കുടുംബവും സഞ്ചരിച്ച ടയോട്ട കൊറോള കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്താൽ പലതവണ മറിഞ്ഞ കാർ നിശ്ശേഷം തകർന്നുപോയി. കാർ വെട്ടിെപ്പാളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
ഒന്നിന് പുറകെ ഒന്നായി അഞ്ച് മൃതദേഹങ്ങൾ അൽറൈൻ ആശുപത്രിയിൽ എത്തിയെങ്കിലും മലയാളികളാെണന്ന് ബോധ്യപ്പെട്ടതോടെ ഇവരെക്കുറിച്ചുള്ള അന്വേഷണങ്ങൾ ആശുപത്രിയിലെ നഴ്സുമാർ നഴ്സിങ് അസോസിയേഷെൻറ ഗ്രൂപ്പിൽ പുറത്തുവിടുകയായിരുന്നു. ഇവിടെനിന്നും വിവിധ ഗ്രൂപ്പുകളിലേക്ക് സന്ദേശങ്ങൾ എത്തി.
ജുൈബലിൽനിന്ന് പുറപ്പെട്ട കുടുംബമാണ് ഇത് എന്നറിഞ്ഞതോടെ ഇൗ ദാരുണാന്ത്യത്തിെൻറ വാർത്ത പ്രവാസികൾക്കിടയിൽ കാട്ടുതീപോലെ പടർന്നു. മാതാപിതാക്കളും മൂന്ന് കുഞ്ഞുങ്ങളും അടങ്ങുന്ന കുടുംബത്തിെൻറ ചിത്രം ഏവരിലും നൊമ്പരം പടർത്തുന്നതായിരുന്നു.
ഒരു മാസം മുമ്പാണ് ജാബിറിെൻറ കുടുംബം നാട്ടിൽനിന്ന് തിരികെയെത്തിയത്. കഴിഞ്ഞ ദിവസം 'ഗൾഫ് മാധ്യമം' പ്രസിദ്ധീകരിച്ച ഫോേട്ടായിൽ നിന്നാണ് കൂടതൽ പേർ ഇൗ കുടുംബത്തെ തിരിച്ചറിഞ്ഞത്. ഒരു മാസം മുമ്പ് വീട്ടിൽനിന്ന് യാത്ര പറഞ്ഞുപോയ കുഞ്ഞുമക്കളുടെ മുഖം അവസാനമായി ഒരുവട്ടമെങ്കിലും കാണണമെന്ന ജാബിറിേൻറയും ഷബ്നയുടേയും മാതാപിതാക്കളുടെ ആഗ്രഹമാണ് മൃതദേഹങ്ങൾ നാട്ടിൽ കൊണ്ടുപോകാനുള്ള തീരുമാനത്തിലെത്തിച്ചത്. പ്രവാസിയായിരുന്ന പിതാവ് ആലിക്കോയയുടെ പിൻഗാമിയായാണ് എം.ബി.എ ബിരുദ ധാരിയായ ജാബിർ 17 വർഷം മുമ്പ് സൗദിയിൽ എത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.