വിഡിയോ ഗെയിമുകളുടെ വികസനം: സൗദി പ്രതിനിധിസംഘം ജപ്പാനിൽ
text_fieldsജപ്പാൻ സന്ദർശിക്കുന്ന സൗദി പ്രതിനിധി സംഘം ഉദ്യോഗസ്ഥരോടൊപ്പം
റിയാദ്: വിഡിയോ ഗെയിമുകൾ വികസിപ്പിക്കുന്നതും പ്രാദേശികവത്കരിക്കുന്നതും ചർച്ച ചെയ്യുന്നതിനായി സൗദി പ്രതിനിധിസംഘം ജപ്പാനിലെത്തി. സൗദി ഇ-സ്‌പോർട്‌സ് ഫെഡറേഷൻ ചെയർമാൻ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ സുൽത്താന്റെ നേതൃത്വത്തിലാണ് സംഘം ജപ്പാൻ സന്ദർശിക്കുന്നത്.
ഖിദ്ദിയ, സാവി ഗെയിംസ് ഗ്രൂപ്, വേൾഡ് എസ്‌പോർട്‌സ് കപ്പ് ഫൗണ്ടേഷൻ, കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം, നിക്ഷേപ മന്ത്രാലയം, ഇൻഫർമേഷൻ മന്ത്രാലയം, നാഷനൽ ഡെവലപ്‌മെന്റ് ഫണ്ട്, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് എന്നിവയിൽ നിന്നുള്ള പ്രമുഖ പ്രതിനിധികൾ സംഘത്തിൽ ഉൾപ്പെടുന്നു.
ജപ്പാനിലെത്തിയ സംഘം സെഗ, സോണി, കൊനാമി, സ്‌ക്വയർ എനിക്‌സ്, കാപ്‌കോം, ദി പോക്കിമോൻ കമ്പനി, കഡോകാവ, സീഗെയിംസ് എന്നിവയുൾപ്പെടെ പ്രമുഖ ജാപ്പനീസ് ഗെയിം പ്രസാധകരുമായും ഡെവലപ്പർമാരുമായും വിപുലമായ ചർച്ചകൾ നടത്തി.
ലോകമെമ്പാടും ഇ-സ്പോർട്സ് അതിവേഗ വളർച്ച കൈവരിക്കുകയും കോടിക്കണക്കിന് ആരാധകരെയും കളിക്കാരെയും നിക്ഷേപകരെയും ആകർഷിക്കുന്ന ഒരു വിനോദ വ്യവസായമായി മാറുകയും ചെയ്യുന്നതിനാൽ ജാപ്പനീസ് ഡെവലപ്പർമാരുമായുള്ള ദീർഘകാല പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള അവസരങ്ങളെക്കുറിച്ചാണ് സൗദി പ്രതിനിധി സംഘം പ്രധാനമായും ചർച്ച നടത്തിയത്.
കൂടാതെ ഗെയിം വികസനത്തിലും രാജ്യത്തിനുള്ളിൽ പ്രാദേശികവൽക്കരണത്തിലും നിക്ഷേപങ്ങളെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചും ആഗോള ഗെയിമിങ് സമ്പദ്‌വ്യവസ്ഥയിൽ സൗദി പ്രതിഭകൾക്കും സംരംഭകർക്കും അവസരങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചും ജാപ്പനീസ് ഡെവലപ്പർമാരുമായി ദീർഘകാല പങ്കാളിത്തം വികസിപ്പിക്കാനുള്ള അവസരങ്ങളെക്കുറിച്ചും സൗദി പ്രതിനിധി സംഘം ചർച്ച ചെയ്തു.
ആഗോളതലത്തിൽ ഇ സ്‌പോർട്‌സ് മേഖല അതിവേഗ വളർച്ച തുടരുകയാണ്. കോടിക്കണക്കിന് ആരാധകരെയും കളിക്കാരെയും നിക്ഷേപകരെയും ആകർഷിക്കുന്ന ഒരു വിനോദ വ്യവസായമായി അത് മാറിയിരിക്കുന്നു.
ഗെയിം വികസനത്തിലും പ്രാദേശികവൽക്കരണത്തിലും നിക്ഷേപങ്ങളെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചും ആഗോള ഗെയിമിങ് സമ്പദ്‌വ്യവസ്ഥയിൽ സൗദി പ്രതിഭകൾക്കും സംരംഭകർക്കും അവസരങ്ങൾ സൃഷ്ടിക്കുന്നതിനെക്കുറിച്ചും പ്രതിനിധി സംഘം ചർച്ച ചെയ്തു.
പ്രമുഖ ജാപ്പനീസ് പ്രസാധകരുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ സൗദിക്കകത്തും ആഗോളതലത്തിലും നവീകരണം, പ്രതിഭ വികസനം, വ്യവസായ വളർച്ച എന്നിവ ത്വരിതപ്പെടുത്തുന്ന പാലങ്ങൾ ഞങ്ങൾ നിർമ്മിക്കുകയാണെന്ന് സൗദി ഇ-സ്‌പോർട്‌സ് ഫെഡറേഷന്റെ പ്രസിഡന്റ് അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ സുൽത്താൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

