Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ സിനിമാ...

സൗദിയിൽ സിനിമാ വ്യവസായം കുതിക്കുന്നു: ബോക്‌സ് ഓഫീസ് വരുമാനം 500 കോടി റിയാലിനടുത്തെത്തി

text_fields
bookmark_border
സൗദിയിൽ സിനിമാ വ്യവസായം കുതിക്കുന്നു: ബോക്‌സ് ഓഫീസ് വരുമാനം 500 കോടി റിയാലിനടുത്തെത്തി
cancel

റിയാദ്: സൗദി അറേബ്യയുടെ ചലച്ചിത്ര മേഖല വൻ വളർച്ച രേഖപ്പെടുത്തുന്നതായി ഫിലിം കമ്മീഷൻ സി.ഇ.ഒ അബ്ദുല്ല അൽഖഹ്താനി വെളിപ്പെടുത്തി. 2018-ൽ സിനിമാശാലകൾ ഇല്ലാതിരുന്ന രാജ്യത്ത് ഇതുവരെ ഒമ്പത് കോടി ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഇതുവഴി ഏകദേശം 50 ലക്ഷം റിയാൽ വരുമാനം ലഭിച്ചതായും അദ്ദേഹം അറിയിച്ചു. റിയാദിൽ സൗദി ഫിലിം ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ, 2020 ൽ ഏകദേശം 60 ലക്ഷം ടിക്കറ്റുകൾ മാത്രമാണ് വിറ്റഴിച്ചതെങ്കിൽ, 2024 അവസാനത്തോടെ ഇത് ഏകദേശം 1.7 കോടി ടിക്കറ്റുകളായി ഉയർന്നു. വരുമാനത്തിന്റെ കാര്യത്തിൽ 90 ശതമാനം വർധനവാണ് ഉണ്ടായത്. അതായത്, 44.5 കോടി റിയാലിൽ നിന്ന് 2024 അവസാനത്തോടെ ഏകദേശം 8.45 കോടി റിയാലായി വരുമാനം ഉയർന്നു.

സൗദി സിനിമകളും ഈ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. 2020 ൽ 1.3 കോടി റിയാൽ മാത്രം വിൽപ്പനയുണ്ടായിരുന്ന സൗദി സിനിമകൾ നിലവിൽ 1.20 കോടി റിയാലിലധികം നേടിയിട്ടുണ്ട്. വിഷൻ 2030-ന്റെ തന്ത്രപരമായ തൂണുകളിലൊന്നായി സാംസ്‌കാരിക മേഖലക്ക് നൽകുന്ന പിന്തുണയും നിക്ഷേപകരെ സൗദി ചലച്ചിത്ര പ്രവർത്തകരുമായി ബന്ധിപ്പിക്കുന്നതിൽ ഫിലിം കമ്മീഷൻ വഹിക്കുന്ന പങ്കുമാണ് സൗദി വിപണിക്ക് ലഭിക്കുന്ന ഈ ശക്തമായ വിശ്വാസത്തിന് പിന്നിലെന്ന് അൽഖഹ്താനി അഭിപ്രായപ്പെട്ടു.

രാജ്യത്തെ ചലച്ചിത്ര മേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ കുതിച്ചുചാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് സൗദി ഫിലിം ഫോറം എന്ന ആശയം രൂപപ്പെട്ടത്. ചലച്ചിത്ര പ്രവർത്തകർ, തീരുമാനമെടുക്കുന്നവർ, നിയമനിർമ്മാണ സ്ഥാപനങ്ങൾ, സർഗ്ഗാത്മക പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവരെ ഒരുമിപ്പിക്കാനും സാധ്യതയുള്ള അവസരങ്ങളും നിലവിലുള്ള വെല്ലുവിളികളും ചർച്ച ചെയ്യാനുമുള്ള ഒരു വേദി അത്യാവശ്യമായിരുന്നു. ഈ വർഷത്തെ ഫോറം കൂടുതൽ വിപുലമായ തോതിലാണ് സംഘടിപ്പിക്കുന്നത്. 35 രാജ്യങ്ങളിൽ നിന്നുള്ള 135 ലധികം പ്രദർശകരും പവലിയനുകളും പങ്കെടുക്കുന്നുണ്ട്. കൂടാതെ, മൂല്യ ശൃംഖലയിലെ വിദഗ്ദ്ധരായ 60 ൽ അധികം പ്രഭാഷകരും പങ്കെടുക്കുന്നു. അവകാശം, ബൗദ്ധിക സ്വത്ത്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിതരണം, നിർമ്മാണം, വിൽപ്പനാനന്തര സേവനങ്ങൾ, വികസനം, ഇൻഷുറൻസ്, ധനസഹായം എന്നിവയിലെ വെല്ലുവിളികളെക്കുറിച്ച് ഏകദേശം 50 ഓളം പ്രചോദനാത്മക വർക്ക്‌ഷോപ്പുകളും സംഘടിപ്പിക്കുന്നുണ്ട്. ഫോറത്തിന്റെ മൂന്നാം പതിപ്പ് മിഡിൽ ഈസ്റ്റിലെ ചലച്ചിത്ര വ്യവസായ രംഗത്തെ സൗദിയുടെ നേതൃത്വം ഉറപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:film industryRiyadhgulfnewsSaudi ArabiaFilm Commission
News Summary - Saudi film industry booming: Box office revenue nears 5 billion riyals
Next Story