സൗദി ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ: മൂന്നാംപാദത്തിൽ 1.4 കോടി ഗുണഭോക്താക്കൾ
text_fieldsറിയാദ്: ആരോഗ്യ ഇൻഷുറൻസ് കൗൺസിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2025 മൂന്നാംപാദത്തിൽ രാജ്യത്ത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിച്ചവരുടെ എണ്ണം 1.4 കോടിയിലെത്തി. ഗുണഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ളതും കാര്യക്ഷമവുമായ ആരോഗ്യ പരിരക്ഷ സേവനങ്ങൾ ലഭ്യമാക്കുന്നതിനും, സുതാര്യവും നൂതനവുമായ സംവിധാനത്തിനുള്ളിൽ ആരോഗ്യ പരിരക്ഷ ദാതാക്കളെയും തൊഴിലുടമകളെയും ശാക്തീകരിക്കുന്നതിനുമായി കൗൺസിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെയും സംരംഭങ്ങളുടെയും ഫലമാണ് ഈ നേട്ടം.
നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ പേര് ചേർത്ത പ്രാഥമിക ഗുണഭോക്താക്കളുടെ എണ്ണം ഒരു കോടിയും ആശ്രിതരുടെ എണ്ണം 40 ലക്ഷവുമാണ്. ഇതിൽ 45 ലക്ഷം പേർ സൗദി പൗരന്മാരും 95 ലക്ഷം വിദേശികളുമാണ്. ഗുണഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള ആരോഗ്യ പരിരക്ഷാ സേവനങ്ങൾ ഗുണമേന്മയുടെയും കാര്യക്ഷമതയുടെയും അടിസ്ഥാനത്തിൽ സാധ്യമാക്കുന്നതിൽ പ്രമുഖ റെഗുലേറ്ററി സ്ഥാപനമെന്ന നിലയിൽ കൗൺസിലിന്റെ തന്ത്രം നടപ്പാക്കുന്നതിലുള്ള പ്രതിബദ്ധതയാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇത് ഇൻഷുറൻസ് പരിരക്ഷാ നിരക്കുകൾ വർധിപ്പിക്കുന്നതിനും സുസ്ഥിരമായ, ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും സഹായിക്കുമെന്ന് കൗൺസിൽ വിലയിരുത്തുന്നു. ഇൻഷുറൻസ് ഗുണഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും, മേഖലയിലെ പ്രതിബദ്ധതയും പാലനവും വർധിപ്പിക്കുന്നതിനും സഹായിക്കുന്ന നിരവധി അതുല്യമായ സംരംഭങ്ങളും പദ്ധതികളും നടപ്പാക്കാൻ കൗൺസിൽ സ്ഥിരമായി അക്ഷീണം പ്രവർത്തിക്കുന്നുണ്ടെന്ന് ആരോഗ്യ ഇൻഷുറൻസ് കൗൺസിലിന്റെ ഔദ്യോഗിക വക്താവ് ഈമാൻ അൽതാരികി സ്ഥിരീകരിച്ചു.
ഗുണഭോക്താക്കളുടെ എണ്ണത്തിലുണ്ടായ വർധനവിൽ ഇത് വ്യക്തമായി പ്രതിഫലിച്ചിട്ടുണ്ട്. ഉയർന്ന നിലവാരമുള്ളതും കാര്യക്ഷമവുമായ ആരോഗ്യ പരിരക്ഷ കൈവരിക്കുന്നതിനും, തൊഴിലുടമകളെ അവരുടെ കഴിവുകൾ വികസിപ്പിക്കാൻ ശാക്തീകരിക്കുന്നതിനും, നവീകരണത്തെ പിന്തുണയ്ക്കുന്നതിനും, ആധുനിക സ്മാർട്ട് സൊല്യൂഷനുകൾ സ്വീകരിക്കുന്നതിനും, ഡാറ്റാ ഭരണവും ഗുണനിലവാരവും വർധിപ്പിക്കുന്നതിനും, ഗുണഭോക്താക്കളുടെ ആരോഗ്യത്തിൽ വ്യക്തമായ നല്ല സ്വാധീനം ചെലുത്തുന്നതിനായി ഡാറ്റാ പങ്കുവെക്കൽ മെച്ചപ്പെടുത്തുന്നതിനും കൗൺസിൽ അതിന്റെ ശ്രമങ്ങൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

