Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി ഹൗസ് ഡ്രൈവർ വിസ: ഇന്ത്യയിൽ ഇന്നു മുതൽ സ്കിൽ ടെസ്​റ്റ്​ നിർബന്ധം; കേരളത്തിൽ പരീക്ഷാകേന്ദ്രം കൊച്ചിയിൽ

text_fields
bookmark_border
സൗദി ഹൗസ് ഡ്രൈവർ വിസ: ഇന്ത്യയിൽ ഇന്നു മുതൽ സ്കിൽ ടെസ്​റ്റ്​ നിർബന്ധം; കേരളത്തിൽ പരീക്ഷാകേന്ദ്രം കൊച്ചിയിൽ
cancel

റിയാദ്: സൗദി അറേബ്യയിലേക്ക് ഹൗസ് ഡ്രൈവർ വിസയിൽ വരുന്നവർക്ക് ഇന്ത്യയിൽ തിങ്കളാഴ്​ച (ഇന്ന്​) മുതൽ സ്കിൽ ടെസ്​റ്റ്​ നിർബന്ധമാക്കി. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലുള്ള ‘സ്കിൽ വെരിഫിക്കേഷൻ പ്രോഗ്രാം’ വഴിയാണ് പരീക്ഷ നടത്തുന്നത്. ഇതുസംബന്ധിച്ച അറിയിപ്പ് കഴിഞ്ഞദിവസം ട്രാവൽ ഏജൻസികൾക്ക് ലഭിച്ചു.

അതേസമയം, മറ്റു ഗാർഹിക വിസകൾക്ക് നിലവിൽ സ്കിൽ ടെസ്​റ്റ്​ നിർബന്ധമില്ല. മുംബൈ സൗദി കോണ്‍സുലേറ്റും സൗദി എംബസിയും നേരത്തെ തന്നെ ടെസ്​റ്റ്​ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സൂചന നൽകിയിരുന്നെങ്കിലും അന്തിമ തീരുമാനമായിരുന്നില്ല. എന്നാൽ, സൗദി ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെൻറ്​ പ്ലാറ്റ്‌ഫോമായ ‘മുസാനിദി’ൽ സ്കിൽ ടെസ്​റ്റ്​ ഓപ്ഷൻ അപ്‌ഡേറ്റ് ചെയ്തതോടെ ഇനിമുതൽ പരീക്ഷ വിജയിക്കാതെ ഹൗസ് ഡ്രൈവർ വിസ സ്​റ്റാമ്പ് ചെയ്യാൻ സാധിക്കില്ല.

തിയറിയും പ്രാക്ടിക്കലും അടങ്ങുന്നതാണ് സ്കിൽ ടെസ്​റ്റ്​. പരീക്ഷയിൽ വിജയിക്കുന്നവർക്ക് മാത്രമേ വിസ സ്​റ്റാമ്പിങ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് കടക്കാനാവൂ. നിലവിൽ കേരളത്തിൽ കൊച്ചിയിലാണ് പരീക്ഷാകേന്ദ്രമുള്ളത്. ഇതിനുപുറമേ ബംഗളൂരു, മുംബൈ, മധുരൈ, ലഖ്നൗ, ഗാസിയാബാദ്, അജ്മീർ, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലും കേന്ദ്രങ്ങളുണ്ട്. സൗദി മാനവ വിഭവശേഷി മന്ത്രാലയത്തി​െൻറ അംഗീകാരത്തോടെയാണ് ഇവ പ്രവർത്തിക്കുന്നത്.

സ്കിൽ ടെസ്​റ്റ്​ പ്രോഗ്രാമി​െൻറ ഔദ്യോഗിക വെബ്‌സൈറ്റിൽ പാസ്‌പോർട്ട് വിവരങ്ങൾ നൽകി മുൻകൂട്ടി അപ്പോയിൻറ്​മെൻറ്​ എടുത്തശേഷമാണ് പരീക്ഷയ്ക്ക് ഹാജരാകേണ്ടത്. മൂന്നു വർഷം മുമ്പ് ലേബർ കാറ്റഗറിയിലുള്ള വിസകൾക്കാണ് സ്കിൽ ടെസ്​റ്റ്​ നിർബന്ധമാക്കിയിരുന്നതെങ്കിൽ, നിലവിൽ ലോഡിങ്​-അൺലോഡിങ്​ വിസകൾ ഉൾപ്പെടെയുള്ള മുഴുവൻ ലേബർ വിസകൾക്കും ഇത് ബാധകമാണ്. 2030-ഓടെ സൗദിയിലെ തൊഴിൽ മേഖല സമ്പൂർണമായി പരിഷ്കരിക്കുന്നതി​െൻറ ഭാഗമായാണ് ഈ നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi House Driver Visa: Skill test mandatory in India starting today; the examination center in Kerala is in Kochi
Next Story