Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി മലയാളി സമാജം...

സൗദി മലയാളി സമാജം ജി.സി.സി തല കഥാ, കവിതാ മത്സരങ്ങൾ: രചനകൾ ക്ഷണിച്ചു

text_fields
bookmark_border
സൗദി മലയാളി സമാജം ജി.സി.സി തല കഥാ, കവിതാ മത്സരങ്ങൾ: രചനകൾ ക്ഷണിച്ചു
cancel

ദമ്മാം: സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന ലിറ്റററി ഫെസ്​റ്റി​െൻറ ഭാഗമായി ജി.സി.സി രാജ്യങ്ങളിലെ മലയാളി പ്രവാസികൾക്കായി കഥാ, കവിതാ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മുമ്പ് എവിടെയും പ്രസിദ്ധീകരിക്കാത്ത മൗലികമായ സൃഷ്​ടികളാണ് മത്സരത്തിന് അയക്കേണ്ടത്. കഥകൾ ‘എ ഫോർ’ സൈസ് പേപ്പറിൽ പരമാവധി മൂന്ന് പേജിലും, കവിതകൾ ഒരു പേജിലും ഒതുങ്ങുന്നതായിരിക്കണം. രചനകളോടൊപ്പം മത്സരാർത്ഥി ജി.സി.സി രാജ്യങ്ങളിലെ പ്രവാസിയാണെന്ന് തെളിയിക്കുന്ന ഔദ്യോഗിക രേഖയുടെ പകർപ്പുകൂടി സമർപ്പിക്കേണ്ടതുണ്ട്.

മത്സരത്തി​െൻറ സുതാര്യത ഉറപ്പാക്കുന്നതിനായി, മത്സരാർത്ഥിയുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ രചനകൾ ഉൾപ്പെടുന്ന പേജിൽ എഴുതാതെ, പ്രത്യേകം മറ്റൊരു പേജിൽ രേഖപ്പെടുത്തി വേണം ഒപ്പം വെയ്ക്കാൻ.

മലയാള സാഹിത്യരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഉൾപ്പെടുന്ന വിദഗ്ദ്ധ ജൂറിയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. കഥ, കവിത വിഭാഗങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് ആകർഷകമായ പുരസ്കാരങ്ങൾ സമ്മാനിക്കുന്നതാണ്. കൂടാതെ, മത്സരത്തിന് ലഭിക്കുന്ന മികച്ചതും പ്രസിദ്ധീകരണയോഗ്യവുമായ രചനകൾ കോർത്തിണക്കി സൗദി മലയാളി സമാജത്തി​െൻറ ആഭിമുഖ്യത്തിൽ കഥാ-കവിതാ സമാഹാരങ്ങൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുമെന്നും സംഘാടകർ വ്യക്തമാക്കി.

മത്സരത്തിനുള്ള രചനകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 ആഗസ്റ്റ് 15 ആണ്. കവിതകൾ smlfkavithafest@gmail.com എന്ന ഇ-മെയിൽ വിലാസത്തിലും, കഥകൾ smlfkadhafest@gmail.com എന്ന ഇ-മെയിൽ വിലാസത്തിലുമാണ് അയക്കേണ്ടത്. മത്സരത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് +966 553095517, +966 536232357 എന്നീ വാട്സ്ആപ് നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ജി.സി.സി രാജ്യങ്ങളിലെ മുഴുവൻ മലയാളി പ്രവാസി എഴുത്തുകാരും സാഹിത്യപ്രേമികളും ഈ സുവർണാവസരം പ്രയോജനപ്പെടുത്തി മത്സരത്തിൽ പങ്കാളികളാകണമെന്ന് സൗദി മലയാളി സമാജം പ്രസിഡൻറ്​ മാലിക് മഖ്ബൂൽ ആലുങ്ങൽ, ദമ്മാം ചാപ്റ്റർ പ്രസിഡൻറ്​ സാജിദ് ആറാട്ടുപുഴ, ജനറൽ സെക്രട്ടറി ഡോ. സിന്ധു ബിനു, ഓർഗനൈസിങ് സെക്രട്ടറി ഷനീബ് അബൂബക്കർ, ട്രഷറർ ഫെബിന സമാൻ എന്നിവർ വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCCEntries invitedSaudi Malayali Samajam
News Summary - Saudi Malayali Samajam GCC-Level Story and Poetry Competitions: Entries Invited
Next Story