Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്പോ​ർ​ട്ടീ​വോ അ​ക്കാ​ദ​മി​യി​ൽ സൗ​ദി ദേ​ശീ​യ​ദി​നാ​ഘോ​ഷം

text_fields
bookmark_border
സ്പോ​ർ​ട്ടീ​വോ അ​ക്കാ​ദ​മി​യി​ൽ സൗ​ദി ദേ​ശീ​യ​ദി​നാ​ഘോ​ഷം
cancel
camera_alt

സ്പോ​ർ​ട്ടീ​വോ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ച്ച സൗ​ദി ദേ​ശീ​യ​ദി​നാ​ഘോ​ഷം

ദ​മ്മാം: സൗ​ഹൃ​ദ​ത്തി​െൻറ​യും ഐ​ക്യ​ത്തി​െൻറ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​െൻറ​യും സ​ന്ദേ​ശ​മു​യ​ർ​ത്തി സ്പോ​ർ​ട്ടീ​വോ അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ദി ദേ​ശീ​യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​ക്കാ​ദ​മി​യി​ലെ കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​രി​ശീ​ല​ക​രും മാ​നേ​ജ്മെൻറ്​ ടീം ​അം​ഗ​ങ്ങ​ളും ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

സൗ​ദി അ​റേ​ബ്യ​യു​ടെ ദേ​ശീ​യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ദേ​ശീ​യ​ദി​ന​ത്തി​െൻറ സ​ന്തോ​ഷം ഒ​രു​മി​ച്ച് പ​ങ്കി​ടാ​നു​ള്ള വേ​ദി​യാ​യി. കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​രി​ശീ​ല​ക​രും ഒ​രു​മി​ച്ച് അ​ണി​നി​ര​ന്ന​ത് സൗ​ഹൃ​ദ​ത്തി​െൻറ​യും ഐ​ക്യ​ത്തി​െൻറ​യും മ​നോ​ഹ​ര​മാ​യ സ​ന്ദേ​ശ​മാ​യി.

കാ​യി​ക പ​രി​ശീ​ല​ന​ത്തി​ലൂ​ടെ കു​ട്ടി​ക​ളി​ൽ അ​ച്ച​ട​ക്കം, കൂ​ട്ടാ​യ്മ, പ​ര​സ്പ​ര ബ​ഹു​മാ​നം, സ​ഹ​ക​ര​ണം തു​ട​ങ്ങി​യ മൂ​ല്യ​ങ്ങ​ൾ വ​ള​ർ​ത്തു​ന്ന​തി​നൊ​പ്പം സ​മൂ​ഹ​ത്തി​ൽ സൗ​ഹൃ​ദ​ത്തി​െൻറ​യും ഐ​ക്യ​ത്തി​െൻറ​യും സ​ന്ദേ​ശം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

സ്പോ​ർ​ട്ടീ​വോ അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ ജം​ഷീ​ർ മൂ​സ, ഹെ​ഡ് കോ​ച്ച് ഷ​മീ​ർ, മാ​നേ​ജ​ർ സാ​ബി​ക്, മാ​നേ​ജ്മെൻറ്​ അം​ഗ​ങ്ങ​ളാ​യ ഉ​ബൈ​ദ്, ഉ​വൈ​സ്, ഷ​ജീ​ർ തു​ണേ​രി, സ​ന്തോ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. കു​ട്ടി​ക​ളു​ടെ​യും ര​ക്ഷി​താ​ക്ക​ളു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ദേ​ശീ​യ​ദി​നാ​ഘോ​ഷം ആ​ഘോ​ഷ​പൂ​ർ​വം സ​മാ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi National Day celebration at Sportivo Academy
Next Story