സുരേന്ദ്രൻ ആചാരിയെ കുടുംബത്തിനും വേണ്ട; രോഗക്കിടക്കയിൽ ദയ യാചിച്ച് പ്രവാസി
text_fieldsദമ്മാം: ആവതുള്ള കാലത്ത് കുടുംബത്തെ തിരിഞ്ഞുനോക്കിയില്ലെന്നതിെൻറ പേരിൽ കുടുംബം കൈയൊഴിഞ്ഞ പ്രവാസിക്ക് വേണ്ടി കടലിനിക്കരെ നിന്ന് സാമൂഹിക പ്രവർത്തകരുടെ ഇടപെടൽ. മൂന്നര പതിറ്റാണ്ടിലധികം പ്രവാസിയായിരുന്ന മലയാളി സ്വന്തം കുടുംബത്തിെൻറ കാരുണ്യം കൊതിച്ച് രോഗക്കിടക്കയിൽ നരകിക്കുന്ന അവസ്ഥയിലാണ്. ദമ്മാമിലെ സൈഹാത്തി ൽ ആശാരി ജോലിയും ഒപ്പം കുട്ടികളെ സംഗീതമഭ്യസിപ്പിക്കലുമായി കഴിഞ്ഞിരുന്ന പത്തനംതിട്ട, കോഴഞ്ചേരി പുതുവൻ മുട്ട ത്ത് സുരേന്ദ്രൻ ആചാരിയാണ് (60) കുടുംബത്തിെൻറ കാരണ്യത്തിനായി കാത്തിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പാണ് നവോദയ പ്രവർത്തകർ ദമ്മാമിൽ നിന്ന് ഇദ്ദേഹത്തെ നാട്ടിലെത്തിച്ചത്. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ.
ജീവിതം ആസ്വദിച്ച് തീർത്ത കാലത്ത് കുടുംബത്തെ പരിഗണിക്കാത്ത ആളെ ആപത്തു കാലത്ത് തങ്ങൾക്ക് ആവശ്യമില്ലെന്ന നിലപാടിലാണ് കുടുംബം. അതേ സമയം രോഗക്കിടക്കയിൽ നിസ്സഹായനായിക്കഴിയുന്ന ഇയാൾക്ക് പൊറുത്ത് കൊടുത്ത് കുടുംബം ഏറ്റെടുക്കണമെന്ന അഭ്യർഥനയാണ് ഇദ്ദേഹത്തെ നാട്ടിലെത്തിക്കാൻ പരിശ്രമിച്ച സാമൂഹ്യ പ്രവർത്തകർ മുന്നോട്ട് വെക്കുന്നത്. ഭാര്യയും രണ്ട് പെൺകുട്ടികളുമടങ്ങുന്ന കുടുംബമുള്ള സുരേന്ദ്രൻ ആചാരി ഗൾഫിലെത്തി 18 കൊല്ലം കഴിഞ്ഞാണ് ആദ്യമായി അവധിക്ക് നാട്ടിലേക്ക് പോയിരുന്നതത്രെ. ൈസഹാത്തിലെ സാമൂഹ്യ പ്രവർത്തകരുടെ നിരന്തര സമ്മർദങ്ങൾക്ക് വഴങ്ങിയാണ് ഇയാൾ അന്ന് നാട്ടിൽപോകാൻ തയാറായത്. ഇൗ കാലത്തിനിടയിലൊന്നും തങ്ങൾക്ക് കാര്യമായ സഹായങ്ങൾ നൽകാൻ ഇയാൾ തയാറായിട്ടില്ല എന്നാണ് കുടുംബം വിശദീകരിക്കുന്നത്. ഇതിനിടയിൽ മൂത്ത മകൾ നാട്ടുകാരുടേയും മറ്റും സഹായത്താൽ നഴ്സിംഗ് പഠനം പൂർത്തിയാക്കിയിരുന്നു.
മകളെ ദമ്മാമിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച രവീന്ദ്രൻ ആചാരി മകളുടെ ശമ്പള തുകയും വാങ്ങി എടുക്കാറുണ്ടായിരുന്നത്രെ. തുടർന്ന് ഇവിടെ നിന്ന് പോയ മകൾ ഇപ്പോൾ ഡൽഹിയിൽ ജോലി ചെയ്യുകയാണ്. ഇദ്ദേഹത്തിന് ലഭിച്ചിരുന്ന പണം എവിടെ പോയി എന്ന് സുഹൃത്തുക്കൾക്കു പോലുമറിയില്ല. അതിനെ കുറിച്ച് ചോദിക്കുേമ്പാഴെല്ലാം ഇദ്ദേഹം നിശ്ശബ്ദത പുലർത്തുകയാണ്. കടുത്ത പ്രമേഹ രോഗിയായ സുരേന്ദ്രൻ ആചാരി മൂന്ന് മാസം മുമ്പ് ജോലി സ്ഥലത്ത് വീണ് തുടയെല്ല് പൊട്ടിയതോടെയാണ് ദുരിതങ്ങൾ ആരംഭിക്കുന്നത്. നവോദയ പ്രവർത്തകർ ഇദ്ദേഹത്തെ ദമ്മാം സെൻട്രൽ ആശുപത്രിയിലെത്തിക്കുകയും ശസ്ത്രക്രിയ നടത്തി എല്ലുകൾ യോജിപ്പിച്ച് കമ്പിയിടുകയും ചെയ്തു. രണ്ട് മാസത്തിലധികം നീണ്ട ആശുപത്രി വാസത്തിന് ശേഷം താമസ സ്ഥലത്തെത്തിയ സുരേന്ദ്രൻ ആചാരിയുടെ മുറിവ് പഴുക്കുകയും കൂടുതൽ ഗുരുതരമാവുകയും ചെയ്തു.
വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സ തുടരുകയും ചെയ്തെങ്കിലും കടുത്ത പ്രമേഹ രോഗിയായതിനാൽ രോഗം ഭേദമാകാൻ കൂടുതൽ സമയമെടുക്കുമെന്ന് ഡോക്ടർമാർ പറയുകയായിരുന്നു. ഇൻഷുറൻസ് പരിരക്ഷ ലഭിക്കാത്തതിനാൽ ചികിത്സക്ക് ചെലവായ 47000 റിയാൽ സ്പോൺസറാണ് നൽകിയത്. തുടർന്ന് ബഹ്റൈൻ വഴി നാട്ടിലേക്ക് പോകുന്നതിനിടയിൽ ബഹ്റൈൻ വിമാനത്താവളത്തിൽ പ്രമേഹം അധികരിച്ച് ആശുപത്രിയിലായി. രണ്ട് ദിവസത്തെ ചികിത്സക്ക് ശേഷമാണ് വീണ്ടും നാട്ടിലേക്ക് പോയത്. നവോദയ ഇടപെട്ട് വിമാനത്താവളത്തിൽ നിന്ന് നേരെ നാട്ടിലെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിന് സാമൂഹ്യ ക്ഷേമ വകുപ്പിെൻറ ആംബുലൻസ് സൗകര്യം ലഭ്യമാക്കിയിരുന്നു. ഇദ്ദേഹത്തിെൻറ ഭാര്യയും മകളുമായി നിരന്തരം സംസാരിച്ചെങ്കിലും ഇദ്ദേഹത്തെ തങ്ങൾക്ക് ആവശ്യമില്ലെന്ന നിലപാടിലായിരുന്നു അവർ.
മറ്റുള്ളവരുടെ കാരുണ്യത്താൽ വാടക വീട്ടിൽ കഴിയുന്ന തങ്ങൾക്ക് ഇദ്ദേഹത്തെ ചികിത്സിക്കാൻ കഴിയില്ല എന്നാണ് അവർ അറിയിച്ചത്. അവസാനം നിരന്തരമായ സമ്മർദങ്ങൾക്കൊടുവിൽ ഇളയ സഹോദരൻ ആശുപത്രി വരെ അനുഗമിക്കുവാൻ തയാറാവുകയായിരുന്നു. സാമൂഹ്യ പ്രവർത്തകർ നൽകിയ സഹായം പരിഗണിച്ചെങ്കിലും ആശുപത്രിയിൽ ഇദ്ദേഹത്തെ സന്ദർശിക്കണമെന്ന അഭ്യർഥന പരിഗണിച്ച് ഭാര്യയും മകളും സുരേന്ദ്രൻ ആചാരിയെ സന്ദർശിക്കാമെന്ന് കഴിഞ്ഞ ദിവസം ഉറപ്പ് നൽകിയതായി നവോദയ പ്രവർത്തകൻ റജി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. നവോദയ സാമൂഹ്യ ക്ഷേമ വിഭാഗം പ്ര്വർത്തകരായ മൊയ്തീൻ, മുജീബ് എന്നിവരും സുരേന്ദ്രൻ ആചാരിയെ നാട്ടിലെത്തിക്കുന്നതിന് സഹായവുമായി രംഗത്തുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.