Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഗോ​ൾ​ഡ് ക​പ്പി​ൽ സൗ​ദി...

ഗോ​ൾ​ഡ് ക​പ്പി​ൽ സൗ​ദി ടീം; ​സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പെ​ന്ന്​ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ്​

text_fields
bookmark_border
ഗോ​ൾ​ഡ് ക​പ്പി​ൽ സൗ​ദി ടീം;  ​സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പെ​ന്ന്​  ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ്​
cancel
camera_alt

സൗ​ദി അ​റേ​ബ്യ​ൻ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ്​ യാ​സ​ർ ബി​ൻ ഹ​സ്സ​ൻ അ​ൽ മി​സ്​​ഹ​ൽ

റി​യാ​ദ്​: ഈ ​മാ​സം 14 മു​ത​ൽ ജൂ​ലൈ ആ​റു​ വ​രെ അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലു​മാ​യി ന​ട​ക്കു​ന്ന ‘ഗോ​ൾ​ഡ് ക​പ്പ്​’ ഫു​ട്​​ബാ​ളി​ൽ സൗ​ദി ദേ​ശീ​യ ടീ​മി​​ന്റെ പ​ങ്കാ​ളി​ത്തം അ​ഭി​മാ​ന​ക​ര​മെ​ന്ന്​​ സൗ​ദി അ​റേ​ബ്യ​ൻ ഫു​ട്ബ​ൾ ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്റ്​ യാ​സ​ർ ബി​ൻ ഹ​സ്സ​ൻ അ​ൽ മി​സ്​​ഹ​ൽ.

ടീ​മി​​ന്റെ വി​ക​സ​ന​ത്തി​നും അ​ന്താ​രാ​ഷ്​​ട്ര വേ​ദി​ക​ളി​ൽ സാ​ന്നി​ധ്യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള ഒ​രു സു​പ്ര​ധാ​ന ചു​വ​ടു​വെ​യ്പ്പാ​ണെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ക്കു​ന്ന സൗ​ദി പ്ര​തി​നി​ധി സം​ഘ​ത്തി​​ന്റെ ദൗ​ത്യ​ത്തി​ൽ അ​മേ​രി​ക്ക​യി​ലെ സൗ​ദി അം​ബാ​സ​ഡ​ർ അ​മീ​റ​ റീ​മ ബി​ൻ​ത് ബ​ന്ദ​റും ലോ​സ് ഏ​ഞ്ച​ൽ​സി​ലെ സൗ​ദി കോ​ൺ​സ​ൽ ജ​ന​റ​ൽ ബ​ന്ദ​ർ ബി​ൻ ഫ​ഹ​ദ് അ​ൽ സൈ​ദും കാ​ണി​ച്ച താ​ൽ​പ​ര്യ​ത്തി​നും ന​ൽ​കി​യ പി​ന്തു​ണ​യ്ക്കും അ​ൽ മി​സ്​​ഹ​ൽ ന​ന്ദി പ​റ​ഞ്ഞു. ഈ ​പ​ങ്കാ​ളി​ത്തം ഒ​രു ച​രി​ത്ര നാ​ഴി​ക​ക്ക​ല്ലാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഫു​ട്ബാ​ൾ രം​ഗ​ത്ത്​ സൗ​ദി ആ​വി​ഷ്​​ക​രി​ച്ച പു​തി​യ ത​ന്ത്ര​ത്തി​​ന്റെ ഭാ​ഗ​മാ​ണി​ത്.

അ​ന്താ​രാ​ഷ്​​ട്ര ടൂ​ർ​ണ​മെ​ന്റു​ക​ളി​ൽ പ​ങ്കാ​ളി​ത്തം വി​പു​ലീ​ക​രി​ക്കു​ക, ക​ളി​ക്കാ​ർ​ക്ക് ഉ​യ​ർ​ന്ന ത​ല​ത്തി​ലു​ള്ള അ​ന്താ​രാ​ഷ്​​ട്ര സാ​ങ്കേ​തി​ക അ​നു​ഭ​വ​ങ്ങ​ൾ സ്വാ​യ​ത്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ൾ ഈ ​ത​ന്ത്ര​ത്തി​നു​ണ്ട്. ക​ളി​ക്കാ​രു​ടെ ദൃ​ഢ​നി​ശ്ച​യ​വും സാ​ങ്കേ​തി​ക ജീ​വ​ന​ക്കാ​രി​ലു​ള്ള വി​ശ്വാ​സ​വും ഞ​ങ്ങ​​ൾ​ക്ക്​ വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്. വ​രാ​നി​രി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി, പ്ര​ത്യേ​കി​ച്ച് 2026 ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ദേ​ശീ​യ ടീ​മി​ന്റെ സ​ന്ന​ദ്ധ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ഒ​രു അ​ധി​ക അ​വ​സ​ര​മാ​യി​ക്കൂ​ടി ഗോ​ൾ​ഡ്​ ക​പ്പി​ലെ അ​വ​സ​ര​ത്തെ ക​ണ​ക്കാ​ക്കു​ന്നു​വെ​ന്നും അ​ൽ​മി​സ്​​ഹ​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gold cupSaudi Football FederationSaudi team
News Summary - Saudi team in Gold Cup; Important step taken, says Football Federation President
Next Story