Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ-​കോ​ഴി​ക്കോ​ട്...

ജി​ദ്ദ-​കോ​ഴി​ക്കോ​ട് ‘സൗ​ദി​യ’ വി​മാ​ന സ​ർ​വി​സു​ക​ൾ ഡി​സം​ബ​ർ നാ​ല് മു​ത​ൽ

text_fields
bookmark_border
ജി​ദ്ദ-​കോ​ഴി​ക്കോ​ട് ‘സൗ​ദി​യ’ വി​മാ​ന   സ​ർ​വി​സു​ക​ൾ ഡി​സം​ബ​ർ നാ​ല് മു​ത​ൽ
cancel

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യു​ടെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ‘സൗ​ദി​യ’ ജി​ദ്ദ-​കോ​ഴി​ക്കോ​ട് സെ​ക്ട​റി​ലെ വി​മാ​ന സ​ർ​വി​സു​ക​ൾ ഡി​സം​ബ​ർ നാ​ല് മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​ന്നു. ക​രി​പ്പൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് നേ​രി​ട്ടു​ള്ള സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സൗ​ദി​യു​ടെ പ​ടി​ഞ്ഞാ​റ​ൻ പ്ര​വി​ശ്യ​യി​ലു​ള്ള മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും മ​ല​ബാ​റി​ൽ നി​ന്നു​ള്ള ഉം​റ തീ​ർ​ത്ഥാ​ട​ക​ർ​ക്കും വ​ലി​യ ആ​ശ്വാ​സ​മാ​കും. വി​മാ​ന ടി​ക്ക​റ്റു​ക​ളു​ടെ ബു​ക്കി​ങ് സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ വെ​ബ്‌​സൈ​റ്റി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ആ​ഴ്ച​യി​ൽ മൂ​ന്ന് സ​ർ​വി​സു​ക​ളാ​ണ് നി​ല​വി​ൽ ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ള്ള​ത്. ജി​ദ്ദ​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് വെ​ള്ളി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് 4.25-ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​ത്രി 12.25-നാ​ണ് ക​രി​പ്പൂ​രി​ലെ​ത്തു​ക. കൂ​ടാ​തെ തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നി​ന് ജി​ദ്ദ​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന മ​റ്റൊ​രു വി​മാ​നം രാ​വി​ലെ ഒ​മ്പ​തി​നും ക​രി​പ്പൂ​രി​ലെ​ത്തും. ശ​നി, തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലാ​ണ് ക​രി​പ്പൂ​രി​ൽ നി​ന്നും ജി​ദ്ദ​യി​ലേ​ക്കു​ള്ള തി​രി​കെ സ​ർ​വി​സു​ക​ൾ. ഇ​തി​ൽ ശ​നി, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ പു​ല​ർ​ച്ചെ 1.30-ന് ​ക​രി​പ്പൂ​രി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന വി​മാ​നം രാ​വി​ലെ 5.25-നും ​തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 9.55-ന് ​പു​റ​പ്പെ​ടു​ന്ന വി​മാ​നം ഉ​ച്ച​ക്ക് 1.50-നും ​ജി​ദ്ദ​യി​ലെ​ത്തും.

2020-ൽ ​ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​പ​ക​ട​ത്തെ തു​ട​ർ​ന്നു​ള്ള സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളും, തു​ട​ർ​ന്ന് ന​ട​ന്ന റ​ൺ​വേ വി​ക​സ​ന​വും റീ​കാ​ർ​പ്പ​റ്റി​ങ്​ ജോ​ലി​ക​ളും കാ​ര​ണ​മാ​ണ് സൗ​ദി എ​യ​ർ​ലൈ​ൻ​സ് സ​ർ​വി​സു​ക​ൾ നി​ർ​ത്തി​വെ​ച്ചി​രു​ന്ന​ത്.

നേ​രി​ട്ടു​ള്ള സ​ർ​വി​സു​ക​ളു​ടെ കു​റ​വ് കാ​ര​ണം ക​ന​ത്ത ടി​ക്ക​റ്റ് നി​ര​ക്ക് ന​ൽ​കി​യോ മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി ക​ണ​ക്റ്റി​ങ്​ സ​ർ​വി​സു​ക​ളെ ആ​ശ്ര​യി​ച്ചോ ആ​യി​രു​ന്നു പ്ര​വാ​സി​ക​ൾ യാ​ത്ര ചെ​യ്തി​രു​ന്ന​ത്.

സൗ​ദി​യ​യു​ടെ തി​രി​ച്ചു​വ​ര​വോ​ടെ മി​ത​മാ​യ നി​ര​ക്കി​ൽ കൂ​ടു​ത​ൽ ല​ഗേ​ജ് അ​ല​വ​ൻ​സോ​ടെ നേ​രി​ട്ട് കോ​ഴി​ക്കോ​ട്ടേ​ക്ക് എ​ത്താ​ൻ സാ​ധി​ക്കു​ന്ന​ത് ല​ക്ഷ​ക്ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​കും. ഒ​പ്പം വി​ശു​ദ്ധ ന​ഗ​ര​മാ​യ മ​ക്ക​യോ​ട് ഏ​റ്റ​വും അ​ടു​ത്തു​ള്ള ജി​ദ്ദ കി​ങ് അ​ബ്​​ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള ഈ ​സ​ർ​വി​സ് ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്രാ​ക്ലേ​ശ​ത്തി​നും വ​ലി​യ പ​രി​ഹാ​ര​മാ​കും. സീ​സ​ൺ സ​മ​യ​ങ്ങ​ളി​ലെ ടി​ക്ക​റ്റ് ല​ഭ്യ​ത​ക്കു​റ​വും യാ​ത്രാ​ക്കൂ​ലി വ​ർ​ധ​ന​വും മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്കും ഈ ​തീ​രു​മാ​നം ഏ​റെ ആ​ശ്വാ​സ​ക​ര​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ജി​ദ്ദ-​കോ​ഴി​ക്കോ​ട് ‘സൗ​ദി​യ’ വി​മാ​ന സ​ർ​വി​സു​ക​ൾ ഡി​സം​ബ​ർ നാ​ല് മു​ത​ൽ
Next Story